വെബ് സീരീസ് 1000 ബേബീസിലും മികച്ച പ്രകടനം കാഴ്ച വെച്ച നടന് ആദില്‍ ഇബ്രാഹിം പുതിയ ചിത്രം കള്ളത്തിലും നായകനായി തിളങ്ങുന്നു. ചിത്രം ഈ മാസം 13 ന തിയേറ്ററിലെത്തും.
കാമിയോ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ എഴുത്തുകാരിയായആര്യ ഭുവനേന്ദ്രൻ തിരക്കഥ എഴുതി അനുറാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കള്ളം. യുവതാരങ്ങളായ ആദിൽ ഇബ്രാഹിം, നന്ദനാ രാജൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാലിക പ്രസക്തിയുള്ള വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ഒരു മർഡർ മിസ്റ്ററി ഇൻവെസ്റ്റിഗേഷൻ ചിത്രമാണ് കള്ളം. കുറ്റാന്വേഷണ ജേർണലിസ്റ്റുകൾ ആയിട്ടാണ് ആദിലും നന്ദനയും എത്തുന്നത്.ഇവരെ കൂടാതെ പ്രശസ്ത സംവിധായകനായ ജിയോ ബേബി, കൈലാഷ്, ഷഹീൻ സിദ്ധിക്ക്, അജാസ്, ദേവി കൃഷ്ണകുമാർ, സവിത ഭാസ്കർ, അഖിൽ പ്രഭാകർ,ആൻ മരിയ, അനീറ്റ ജോഷി, ശോഭ പരവൂർ, ആശാദേവി, ശാന്തി മാധവി, ലക്ഷ്മി ദേവൻ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ദം, കല്യാണിസം, ആഴം, മറുവശം എന്നീ ചിത്രങ്ങൾക്ക് ശേഷം അനുറാം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.ചിത്രത്തിന്റെ തിരക്കഥാകൃത്തു കൂടിയായ ആര്യ ഭുവനേന്ദ്രൻ തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്
ടെലിവിഷന്‍ ചാനല്‍ പ്രോഗ്രാമിലൂടെ മലയാള സിനിമയിലെത്തിയ ആദില്‍ വളരെ വേഗത്തിലാണ് സിനിമയില്‍ ശ്രദ്ധേയനായി മാറിയത്. പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ഒട്ടേറെ കഥാപാത്രങ്ങള്‍ ആദില്‍ ചെയ്തിട്ടുണ്ട്.
റേഡിയോ ജോക്കി, മോഡല്‍ എന്നീ നിലകളിലും ആദിൽ പ്രശസ്തനാണ് ആദില്‍ ദുബായിലാണ് ആദില്‍ പഠിച്ചതും വളര്‍ന്നതും. 2013 മുതല്‍ ചലച്ചിത്രരംഗത്ത് സജീവമാണ്. നിര്‍ണായകം, കാപ്പി തുരുത്ത്, അച്ചായന്‍സ്, ഹലോ ദുബായ്ക്കാരന്, ലൂസിഫർ, മോഹൻകുമാർ ഫാൻസ്, കല്ല്യാണിസം, സുഖമായിരിക്കട്ടെ, ചെരാതുകൾ തുടങ്ങി പാലും പഴവും, എന്നിങ്ങനെ ഇരുപതിലധികം ചിത്രങ്ങളിൽ ആദിൽ അഭിനയിച്ചും.
Recent Comments