അന്നൈ മാതാ ഫിലിംസിന്റെ ബാനറില്‍ നവാഗതനായ ഫിറോസ് ഖാന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന EIGHT ന്റെ ചിത്രീകരണം ആരംഭിച്ചു. പുതുമുഖങ്ങള്‍ക്ക് അവസരം നല്കുന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത് സുനില്‍ ലാലാണ്.
കാണാതാകുന്ന ഒരു കുട്ടിയെ കുറിച്ചുള്ള അന്വേഷണം എത്തിനില്‍ക്കുന്നത് പ്രേതഭവനമായി നാട്ടുകാര്‍ കാണുന്ന മാനമ്പാട്ട് തറവാട്ടിലാണ്. പിന്നീട് നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്.
വിസ്മയ, ബിജുലാല്‍, ജയചന്ദ്രന്, സുനില്‍ നെല്ലായി, സലാം കല്പറ്റ, ജോസ് ദേവസ്യ, അനസ്, ജീന്‍, അനില്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.
തിരുവനന്തപുരവും പാലക്കാടുമാണ് ലൊക്കേഷനുകള്‍. 2023 മാര്‍ച്ചില്‍ തിയേറ്ററുകളില്‍ എത്തുമെന്നാണ് അണിയറക്കാര്‍ പറയുന്നത്.
Recent Comments