സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷൈന്‍ ടോം ചാക്കോ, ഷെയിന്‍ നിഗം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ‘ലിറ്റില്‍ ഹാര്‍ട്സി’ന്റെ ചിത്രീകരണം കട്ടപ്പനയില്‍ തുടങ്ങി. ഷൂട്ടിംഗിന് മുന്നോടിയായി നടന്ന പൂജാചടങ്ങില്‍ നടന് രഞ്ജി പണിക്കര്‍ ഭദ്രദീപം തെളിച്ചു. സാന്ദ്ര തോമസ് പ്രൊഡക്ഷന്റെ ബാനറില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്. ‘നല്ല നിലാവുള്ള രാത്രി’യായിരുന്നു ആദ്യ ചിത്രം.
എബി ട്രീസ പോള്‍, ആന്റോ ജോസ് പെരേര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇരുവരും ചേര്‍ന്നുള്ള രണ്ടാമത്തെ ചിത്രമാണിത്. അര്ജുന് അശോകന് നായകനായെത്തിയ മെമ്പര്‍ അശോകന് ആണ് ഇവരുടെ ആദ്യ ചിത്രം.
ഭീഷ്മ പര്‍വ്വം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അനഘ മരുതോരയാണ് നായിക. ധ്യാന്‍ ശ്രീനിവാസന്, ബാബുരാജ്, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രഞ്ജി പണിക്കര്‍, മാലാ പാര്‍വതി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാര്‍ത്ഥന സന്ദീപ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
വ്യത്യസ്തമായ മൂന്ന് പേരുടെ പ്രണയവും, ഇവരുടെ ജീവിതത്തിലേക്ക് കടന്ന് വരുന്ന ആള്‍ക്കാരും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.
Recent Comments