ഭാരത സര്‍ക്കസിന് ശേഷം സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ‘ഡാന്‍സ് പാര്‍ട്ടി’യുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. വിഷ്ണു ഉണ്ണികൃഷ്ണന്, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, പ്രയാഗ മാര്ട്ടിന് എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമാ സംഘടനകളുടെ വിലക്ക് നിലനില്ക്കെതന്നെ ശ്രീനാഥ് ഭാസി അഭിനയിക്കുന്ന ചിത്രംകൂടിയാണിത്. ശ്രീനാഥ് ഭാസിയെയും ഷെയ്ന് നിഗത്തെയുംവച്ച് തല്ക്കാലം സിനിമ ചെയ്യാനില്ലെന്ന് പത്രസമ്മേളനത്തില്‍ വിവിധ സിനിമാ സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും രണ്ട് സിനിമകള്‍ക്ക് പ്രത്യേക അനുമതി നല്‍കിയിരുന്നു. അതിലൊന്ന് മഞ്ഞുമ്മല്‍ ബോയ്സും രണ്ടാമത്തേത് ഡാന്‍സ് പാര്‍ട്ടിയുമാണ്. നേരത്തെ കമ്മിറ്റ് ചെയ്ത ചിത്രമെന്ന നിലയിലാണ് ഈ രണ്ട് ചിത്രങ്ങള്‍ക്കും ചിത്രീകരണാനുമതി നല്‍കിയിട്ടുള്ളത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരിഷ്ക്കരിച്ച എഗ്രിമെന്റില്‍ ആദ്യമായി ഒപ്പിട്ട് ശ്രീനാഥ് ഭാസി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.
ലെന, സാജു നവോദയ, ശ്രദ്ധ ഗോകുല്‍, നാരായണന്‍കുട്ടി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
കൊച്ചി നഗരാതിര്‍ത്തിയില്‍ ഡാന്‍സും പാര്‍ട്ടിയുമൊക്കെയായി ജീവിക്കുന്ന ഒരു സംഘം ചെറുപ്പക്കാര്‍. അവര്‍ക്കിടയിലേയ്ക്ക് ആകസ്മികമായുണ്ടാവുന്ന സംഭവവും അതിനെ തരണം ചെയ്യാനെടുക്കുന്ന ശ്രമങ്ങളുമാണ് ചിത്രം പറയുന്നത്. ഹ്യൂമര്‍ ത്രില്ലറാണ് ചിത്രം. സോഹന്‍ സീനുലാലാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്.
സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ബിജിപാല്‍ ഈണം പകര്‍ന്നിരിക്കുന്നു. ബിനു കുര്യന് ഛായാഗ്രഹണവും വി.സാജന് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം സതീഷ് കൊല്ലം. മേക്കപ്പ് റോണക്സ് സേവ്യര്‍, കോസ്റ്റ്യം ഡിസൈന്‍ അരുണ്‍ മനോഹര്‍. കോ-ഡയറക്ടര്‍ പ്രകാശ് കെ. മധു, പരസ്യകല കൊളിന്‍സ് ലിയോഫില്‍. പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ ഷഫീഖ്. പ്രോജക്റ്റ് ഡിസൈനര്‍ മധു തമ്മനം. പ്രൊഡക്ഷന്‍ കണ്ട്രോളര് സുനില്‍ ജോസ്. പി.ആര്.ഒ. വാഴൂര്‍ ജോസ്. ഫോട്ടോ നിദാദ്.
Recent Comments