ഉണ്ണിമുകുന്ദനെ കേന്ദ്രകഥാപാത്രമാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ജയ് ഗണേഷിന്റെ ഷൂട്ടിംഗ് നവംബര്‍ 11 ന് എറണാകുളത്ത് തുടങ്ങും. ചിത്രീകരണത്തിന് മുന്നോടിയായി 9-ാം തീയതി പൂജയുണ്ടാകും. തൃക്കാക്കര ക്ഷേത്രത്തില്‍വച്ചാണ് പൂജാച്ചടങ്ങ്. ചിത്രത്തിലെ നടീനടന്മാരും സാങ്കേതിക പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കും.


കഴിഞ്ഞ ദിവസങ്ങളിലായി അഭിനേതാക്കളുടെ പേരുവിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. ചിത്രത്തിലെ നായിക മഹിമ നമ്പ്യാരാണ്. രവീന്ദ്ര വിജയ് ആണ് മറ്റൊരു പ്രധാന സ്റ്റാര്‍കാസ്റ്റ്. ഷാരുഖ് ഖാന്റെ ജവാനില്‍ ശ്രദ്ധേയമായൊരു വേഷം ചെയ്ത നടനാണ് രവീന്ദ്ര വിജയ്. രവീന്ദ്ര വിജയ്യുടെ അരങ്ങേറ്റ മലയാളചിത്രം കൂടിയാണിത്. ഹരീഷ് പേരടി, അശോകന്, നന്ദു, ജോമോള്‍ തുടങ്ങിയവരും താരനിരയിലുണ്ട്. ചന്ദ്രു സെല്‍വരാജിനെയാണ് ഛായാഗ്രഹണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. എട്ട് പാട്ടുകളുള്ള ചിത്രത്തിന് ഈണം പകരുന്നത് ശങ്കര്‍ ശര്‍മ്മയാണ്. മനു മഞ്ജിത്ത്, ഹരിനാരായണന്, രഞ്ജിത്ത് ശങ്കര്‍ തുടങ്ങി നിരവധി പേര് ചിത്രത്തിനുവേണ്ടി പാട്ടുകള്‍ എഴുതുന്നുണ്ട്.
ഡ്രീംസ് ആന്റ് ബിയോണ്ടും ഉണ്ണിമുകുന്ദന് ഫിലിംസും ചേര്‍ന്നാണ് ജയ് ഗണേഷ് നിര്‍മ്മിക്കുന്നത്.
Recent Comments