ത്രയം, മൈക്ക് എന്നീ ചിത്രങ്ങള്‍ക്കുശേഷ സംജിത്ത് ചന്ദ്രസേനന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നമുക്ക് കോടതിയില്‍ കാണാം.’ ചിത്രത്തിന്റെ ഷൂട്ടിംഗ് കോഴിക്കോട് ആരംഭിച്ചു. ശക്തമായ ഒരു കുടുംബ കഥയാണ് ചിത്രം പറയുന്നത്. ആഷിക്ക് അലി അക്ബറാണ് തിരക്കഥാകൃത്ത്.
ശ്രീനാഥ് ഭാസി, ലാലു അലക്സ്, രഞ്ജിപണിക്കര്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകന് നിഥിന് രഞ്ജിപണിക്കരും ചിത്രത്തില്‍ ഒരു വേഷമിടുന്നു. ഇതാദ്യമായിട്ടാണ് നിഥിന് ക്യാമറയ്ക്കുമുന്നില്‍ എത്തുന്നത്. പുതുമുഖം മൃണാളിനി ഗാന്ധിയാണ് നായിക. ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സിജോയ് വര്‍ഗീസ്, സരയു, രശ്മി ഗോപന്, സഫല്‍ അക്ബര്‍ എന്നിവരും താരനിരയിലുണ്ട്.
ഹസീബ് ഫിലിംസും എം.ജി.സി പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് രാഹുല്‍ സുബ്രഹ്മണ്യം ഈണം പകരുന്നു. മാത്യു പ്രസാദാണ് ഛായാഗ്രാഹകന്‍. നിജില്‍ ദിവാകറാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്.
Recent Comments