നവാഗതനായ തനു ബാലക് സംവിധാനം ചെയ്യുന്ന കോള്‍ഡ് കേസിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. പൃഥ്വിരാജും അതിഥി ബാലനുമാണ് കോള്‍ഡ് കേസിലെ നായകനും നായികയും. കോവിഡ് വിമുക്തനായെങ്കിലും ഇപ്പോള്‍ ക്വാറന്റൈനില്‍ കഴിയുന്ന പൃഥ്വിരാജ് അടുത്ത ആഴ്ച സെറ്റില്‍ ജോയിന്‍ ചെയ്യും. അതിഥി ബാലന് നാളെമുതല്‍ അഭിനയിച്ചുതുടങ്ങും. അനില്‍ നെടുമങ്ങാടിനെക്കൂടാതെ നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിലുണ്ടാവും.
ആന്റോജോസ് ഫിലിംസ് കമ്പനിയും പ്ലാന്‍ ജെ സ്റ്റുഡിയോയും ചേര്‍ന്നാണ് കോള്‍ഡ് കേസ് നിര്‍മ്മിക്കുന്നത്. ജോമോന് ടി ജോണും ഷമീര്‍ മുഹമ്മദുമാണ് പ്ലാന്‍ ജെ. സ്റ്റുഡിയോയുടെ അമരക്കാര്‍.
ശ്രീനാഥാണ് തിരക്കഥാകൃത്ത്. ക്യാമറ ഗിരീഷ് ഗംഗാധരനും ജോമോന് ടി ജോണും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു. പ്രകാശ് അലക്സ് സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ കലാസംവിധായകന്‍ അജയന് ചാലുശ്ശേരിയാണ്. പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷ.
Recent Comments