ലോക്ഡൗണിനെത്തുടര്‍ന്ന് പൂര്‍ണ്ണമായും സ്തംഭനാവസ്ഥയിലായിരുന്ന തമിഴ്സിനിമകളുടെ ഷൂട്ടിംഗും സജീവമാകുന്നു.
മഹാരാഷ്ട്രയും ആന്ധ്രപ്രദേശും കഴിഞ്ഞാല്‍ ഏറ്റവുമധികം കൊറോണ ബാധിച്ച സംസ്ഥാനമാണ് തമിഴ്നാട്. ചെന്നൈയിലാണ് രോഗവ്യാപനം ഏറ്റവും കൂടുതല്‍ നടന്നത്. അതോടെ താരങ്ങളും സാങ്കേതികപ്രവര്‍ത്തകരുമടക്കം വീട്ടില്‍ വിശ്രമത്തിലായി.
രോഗവ്യാപനം കുറയുകയും ലോക്ഡൗണ്‍ ഇളവുകള്‍ ഗവണ്മെന്റ് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ കോളിവുഡില്‍ ആദ്യം ഷൂട്ടിംഗ് തുടങ്ങിയത് ബദ്രി സംവിധാനം ചെയ്ത സിനിമയാണ്. പ്രസന്നയും അശ്വിനുമാണ് നായകനിരയില്‍. പ്രശസ്ത സംവിധായകന് സുന്ദര്സിയും ഖുശ്ബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
https://www.facebook.com/111155237369983/posts/130927518726088/?vh=e&extid=IyoVltajDtK295HE&d=n
റഹ്മാന് നായകനായി അഭിനയിക്കുന്ന ‘കസഡറ കര്‍ക്ക’യുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളും പുരോഗമിക്കുന്നു. സബ്ബുറാമാണ് ഈ ചിത്രത്തിന്റെ സംവിധായകന്. വിദ്യാഭ്യാസ രംഗത്തെ അഴിമതിയും ഭരണസംവിധാനത്തകര്ച്ചയും തുറന്നുകാട്ടുന്ന ചിത്രമാണിത്.
ജെന്റില്‍മാനിന് രണ്ടാംഭാഗം ഉണ്ടാകുന്നു എന്ന കെ.ടി. കുഞ്ഞുമോന്റെ പ്രഖ്യാപനം തമിഴകം ആവേശത്തോടുകൂടിയാണ് സ്വീകരിച്ചിരിക്കുന്നത്.
Recent Comments