പൃഥ്വിരാജിനെയും കോട്ടയം രമേഷിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ജയന് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധയുടെ സെക്കന്റ് ഷെഡ്യൂള്‍ ഡിസംബര്‍ 1 ന് മറയൂരില്‍ പുനരാരംഭിക്കും. ഫസ്റ്റ് ഷെഡ്യൂള്‍ ഒക്ടോബര്‍ അവസാനം പൂര്‍ത്തിയായിരുന്നു.
വിലായത്ത് ബുദ്ധയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് പൃഥ്വി തെലുങ്ക് ചിത്രമായ സലാറില്‍ ജോയിന്‍ ചെയ്തത്. ഇതിനിടെ ബറോസിന്റെ ചര്‍ച്ചകള്‍ക്കായി അദ്ദേഹം ദുബായിലുമെത്തിയിരുന്നു. നവംബര്‍ 15 ന് ഹൈദരാബാദിലേയ്ക്ക് മടങ്ങിയെത്തി. പ്രഭാസിനൊപ്പം സലാറില്‍ അഭിനയിച്ച് തിരിച്ചെത്തിയത് നവംബര്‍ 26 നായിരുന്നു. തിരുവനന്തപുരത്ത് അസെറ്റ് ഹോമിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങിലും പങ്കെടുത്ത് അന്ന് വൈകി എറണാകുളത്തെത്തി. കഴിഞ്ഞ ദിവസം കാപ്പയുടെ അവശേഷിക്കുന്ന ഡബ്ബിംഗും പൂര്‍ത്തിയാക്കി. വൈകുന്നേരം ഗോകുലം കണ്വെന്ഷന് സെന്ററില്‍ നടന്ന കടുവയുടെ 50-ാം ദിനാഘോഷ പരിപാടിയിലും പങ്കുകൊണ്ടു.
നേരത്തെ നവംബര്‍ 28 ന് വിലായത്ത് ബുദ്ധയുടെ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് പറഞ്ഞിരുന്നത്. അല്‍ഫോന്‍സ് പുത്രന് സംവിധാനം ചെയ്യുന്ന ഗോള്‍ഡിന്റെ റിലീസ് ഡിസംബര്‍ 2 ന് തീരുമാനിച്ചതോടെ അതിന്റെ പ്രൊമോഷന് വര്‍ക്കുമായി ബന്ധപ്പെട്ട പൃഥ്വി ദുബായിലേയ്ക്ക് പോകും. മടങ്ങിയെത്തിയതിന് പിന്നാലെ വിലായത്ത് ബുദ്ധയില്‍ ജോയിന്‍ ചെയ്യും. ഡിസംബര്‍ അവസാനംവരെ വിലായത്ത് ബുദ്ധയുടെ സെക്കന്റ് ഷെഡ്യൂള്‍ നീളും. പിന്നീട് ഒരു ഷെഡ്യൂളോടുകൂടി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകും.
Recent Comments