ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റിയാസ് മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്യുന്ന അമീറ റിലീസിന് തയ്യാറെടുക്കുന്നു. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട സാമൂഹിക വിഷയമാണ് ചിത്രം പറയുന്നത്. വ്യത്യസ്ത മതവിഭാഗത്തിലുള്ളവര്‍ വിവാഹിതരാവുകയുടെ അവരുടെ മരണശേഷം മക്കള്‍ അനുഭവിക്കുന്ന വെല്ലുവിളികളും പ്രശ്നങ്ങളും അതിജീവനവുമാണ് ചിത്രം പറയുന്നത്.
ബാലനടി മീനാക്ഷിയാണ് ചിത്രത്തിലെ അമീറ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സഹോദരന് ഹാരിഷ് അമീനായി അഭിനയിക്കുന്നു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ കുമാരനായി തിളങ്ങിയ കോട്ടയം രമേശ് ശ്രദ്ധേയമായ മറ്റൊരു വേഷം കൈകാര്യം ചെയ്യുന്നു. കൂടാതെ കോട്ടയം പുരുഷന്, സംവിധായകനായ ബോബന് സാമുവല്‍, സുമേഷ് ഗുഡ്ലക്ക്, മീനാക്ഷി മഹേഷ്, സന്ധ്യ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.
അമീറയുടെ രചന അനൂപ് ആര്, പാദുവ, സമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്. ജി.ഡബ്ല്യു.കെ. എന്റര്ടൈന്മെന്റ്സും ടീം ഡിസംബര്‍ മിസ്റ്റിന്റെയും ബാനറില്‍ അനില്‍ കുമാര്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ പ്രജിത്തും എഡിറ്റര്‍ സനല്‍ രാജിയുമാണ്. പ്രോജക്ട് ഡിസൈനര്‍ റിയാസ് മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജോസ് കുരിയാക്കോസ്, ടോണി ജോസഫ്, കലാ സംവിധാനം ഫാരിസ് മുഹമ്മദ്, സംഗീത സംവിധാനം അനൂപ് ജേക്കബ്, ബിജിഎം ജോയല്‍ ജോണ്‍സ്, കോസ്റ്റ്യൂം ടി.പി ഫര്‍ഷാന്‍, അസോസിയേറ്റ് ഡയറക്ടര്‍ ജിജോ ജോസ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് രാജീവ് ശേഖര്‍, വാര്‍ത്ത പ്രചരണം പി. ശിവപ്രസാദ്, സുനിത സുനില്‍.
Recent Comments