പ്രണയത്തിന്റെ ലോലഭാവങ്ങള്‍ സന്നിവേഷിപ്പിക്കുന്ന ‘എന്റെ സാറാമ്മയ്ക്ക്’ എന്ന ഷോര്‍ട്ഫിലിം റിലീസായിരിക്കുകയാണ്. ഒരു പറ്റം യുവാക്കളാണ് ഈ ഷോര്‍ട്ട് ഫിലിമിന്റെ അണിയറ പ്രവര്‍ത്തകര്‍. സൗത്ത് ഗ്രാമി പ്രൊഡക്ഷന്റെ ബാനറില്‍ രോഹിത്ത് എം പ്രദീപ് നിര്‍മ്മിച്ചിരിക്കുന്ന ഈ ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തത് സത്യജിത് സത്യനാണ്. ചലച്ചിത്ര താരം കിരണ്‍ പീതാംബരനാണ്ണ് പ്രധാന വേഷം ചെയ്തിരിക്കുന്നത്.
ഡ്യൂട്ടി കഴിഞ്ഞ കണ്ടക്ടര്‍ക്ക് ലഭിക്കുന്ന റീത്തിലുടെ വര്‍ഷങ്ങള്‍ക്ക് മുന്‍പ്
നടന്ന ഒരു പ്രണയത്തെ കണ്ടെത്തുന്നതാണ് ചിത്രത്തിന്റെ കഥാതന്തു. ഈ പ്രണയത്തെ മുന്നാമതൊരാളിലൂടെ വ്യത്യസ്തമായി ആവിഷ്കരിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിച്ചിരിക്കുന്നത്. കണ്ടു മടുത്ത ഷോര്‍ട്ട് ഫിലിമുകളില്‍ നിന്നും തികച്ചും വേറിട്ട് നില്ക്കുന്നു ഒരു ആഖ്യാനമാണ് ചിത്രത്തിനുള്ളത്.
മീട്ടു കെ.എസാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
ഛായാഗ്രഹണം അജിത് ആചാര്യയും സംഗീത വിഭാഗം സെജോ ജോണും കൈകാര്യം ചെയ്യുന്നു. ചിത്രത്തിന് സൗണ്ട് ഡിസൈനിങ് ചെയ്തിരിക്കുന്നത് അജില്‍ കുര്യനും കൃഷ്ണന് ഉണ്ണിയുമാണ്. പോസ്റ്റര്‍ ഡിസൈനിങ്ങ് അഭിലാഷ് ചാക്കോയാണ് ചെയ്തിരിക്കുന്നത്.
Recent Comments