ഇന്നത്തെ തലമുറയെ നശിപ്പിക്കുന്ന മയക്ക്മരുന്നിനെതിരെ ശക്തമായി വിരല്‍ചൂണ്ടുന്ന ഹ്രസ്വചിത്രമാണ് ‘കുട്ടിയോദ്ധാവ്’. ആക്ഷേപഹാസ്യ സാമ്രാട്ട് കലന്തന് ഹാജിയുടെ മകന് കലന്തന് ബഷീറാണ് ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ‘ഈ കാലത്ത് മയക്കുമരുന്നിനെതിരെയുള്ള ഏത് നീക്കത്തിനും എല്ലാവരും ഒപ്പം നില്‍ക്കേണ്ടതുണ്ട്. നമ്മുടെയൊക്കെ കുഞ്ഞുങ്ങളുടെ ശരീരത്തില്‍ ലഹരി നല്കി ജീവിതം നശിപ്പിക്കുന്നവര്ക്കെതിരെയാണ് ഈ സിനിമ സംസാരിക്കുന്നത്.
ചിത്രത്തില്‍ രാഹുല്‍ എന്ന കുട്ടിയോദ്ധാവിനെ അവതരിപ്പിക്കുന്നത് അല്താരിഖാണ്. അല്താരിഖാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കുറ്റ്യാടി കെഇടി പബ്ലിക് സ്കൂളും പരിസരപ്രദേശങ്ങളുമാണ് പ്രധാന ലൊക്കേഷന്‍. കേരള പോലീസും എന്എച്ച്ആര്എഎഫിന്റെയും സഹകരണത്തോടുകൂടിയാണ് ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്.
മാര്‍ച്ച് മാസം പതിനാറാം തീയതി എറണാകുളത്തുവെച്ച് നടക്കുന്ന ചടങ്ങില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിക്കുന്നതോടെ ‘കുട്ടി യോദ്ധാവ്’ റിലീസ് ചെയ്യുന്നു. അനീഷ് ജി മേനോന്, സ്മിനു സിജോ, കുട്ടിക്കല്‍ ജയചന്ദ്രന്, ശ്രീജിത്ത് കൈവേലി, അനശ്വര്‍ ഘോഷ്, കെസി മൊയ്തു, ദിനേഷ് ഏറാമല, നാസര്‍ മുക്കം, രാജീവ് പേരാമ്പ്ര, ബഷീര്‍ പേരാമ്പ്ര, സന്തോഷ് സൂര്യ, നന്ദനബാലമണി, ശ്രീല എംസി തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് ആന്റ് ആന്റി കറപ്ഷന്‍ ഫോഴ്സ് കേരള പോലീസിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തോടെ നിര്‍മ്മിച്ച കുട്ടിയോദ്ധാവ് ലഹരിമരുന്ന് എന്ന മാരക വിപത്തിനെതിരായ കാലികമായ ചുവടുവെയ്പ് കൂടിയാണ്.
നിര്‍മ്മാണം നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ഫോഴ്സ്, ഡിഒപി
ശ്രീജിത്ത് നായര്‍, എഡിറ്റര്‍ വിടി ശ്രീജിത്ത്, സംഗീതം പ്രദീപ് ടോം, ഡിഐ കളറിങ്
ലിജു പ്രഭാകര്‍, എഫക്ടസ് ആന്‍ഡ് 5.1 ഫൈനല്‍ മിക്സിങ്, ബിനു ലാല്‍മീഡിയ,
ഡബ്ബ് സൗണ്ട് റെക്കോര്‍ഡിസ്റ്റ് രാജേഷ് ബിജു സുബിന്, ആര്‍ട്ട് ഡയറക്ടര്‍ നാരായണന് പന്തിരിക്കര, പ്രൊഡക്ഷന്‍ കണ്ട്രോളര്, ഇക്ബാല്‍ പാനയിക്കുളം, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് മഹമൂദ് കാലിക്കറ്റ് സി കെ, അസോ. ഡയറക്ടര്‍ നിധീഷ് ഇരിട്ടി, സാബു കക്കട്ടില്‍. സ്റ്റില്‍സ് അനില്‍ വന്ദന, മേക്കപ്പ് സുധീഷ് കൈവേലി, പ്രൊഡക്ഷന്‍ ഡിസൈന്‍ സകറിയ പി. പുനത്തില്‍, കോസ്റ്റിയൂം ഇക്ബാല്‍ തനി. പിആര്‍ഒ എംകെ ഷെജിന്‍.
Recent Comments