വെള്ളപ്പൊക്കത്തില്‍ ചെന്നൈ കോര്‍പറേഷനില്‍ നിന്നുള്ള പ്രതികരണം നിരാശാജനകമെന്ന് നടന് വിശാല്‍. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു വിശാലിന്റെ പ്രതികരണം. താന്‍ കഴിയുന്ന അണ്ണാ നഗറിലെ വീട്ടിലും വെള്ളം കയറിയെന്നും അതിലും താഴ്ന്ന പ്രദേശങ്ങളിലെ അവസ്ഥ സങ്കല്‍പിക്കാവുന്നതേയുള്ളൂവെന്നും താരം ചൂണ്ടിക്കാണിക്കുന്നു. ചെന്നൈ മേയര്‍ പ്രിയാരാജന്‍, കമ്മീഷണര്‍ അടക്കമുള്ള ഗ്രേറ്റര്‍ ചെന്നൈ കോര്പ്പറേഷന് ഉദ്യോഗസ്ഥരെ എടുത്തുപറഞ്ഞു കൊണ്ടാണ് വിശാല്‍ കുറിപ്പും വീഡിയോയും പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘എല്ലാവര്ക്കും അറിയുന്ന വിഷയമാണ്. മഴ പെയ്താല്‍ ആദ്യം കറന്റ് പോകും. പിന്നാലെ പതിയെപ്പതിയെ റോഡിലെല്ലാം വെള്ളം കയറാന്‍ തുടങ്ങും. ശേഷം വെള്ളം വീടിനുള്ളിലേക്ക് കയറും. താന്‍ താമസിക്കുന്ന അണ്ണാനഗറിലെ വീടിനുള്ളില്‍ ഒരടിയിലേറെ വെള്ളം കയറിയിട്ടുണ്ട്. അണ്ണാനഗറില്‍ ഇങ്ങനെയാണെങ്കില്‍ മറ്റുള്ള ഭാഗത്തെല്ലാം എന്തായിരിക്കും അവസ്ഥയെന്ന് ആലോചിച്ചുനോക്കൂ. 2015-ല്‍ ചെന്നൈ വെള്ളത്തില്‍ മുങ്ങിയപ്പോള്‍ എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചു. എട്ടുവര്‍ഷങ്ങള്‍ക്കുശേഷം അതിലും മോശമായ അവസ്ഥയാണ്.’ വിശാല്‍ പറഞ്ഞു.
Dear Ms Priya Rajan (Mayor of Chennai) and to one & all other officers of Greater Chennai Corporation including the Commissioner. Hope you all are safe & sound with your families & water especially drainage water not entering your houses & most importantly hope you have… pic.twitter.com/pqkiaAo6va
— Vishal (@VishalKOfficial) December 4, 2023
താന്‍ പറയുന്നത് രാഷ്ട്രീയമല്ലെന്നും വെള്ളപ്പൊക്കം എന്ന പ്രശ്നത്തെ കുറിച്ചാണ് സംസാരിക്കുന്നതിനും പറഞ്ഞ വിശാല്‍ എന്തിനാണ് നികുതി അടയ്ക്കുന്നതെന്ന് ജനങ്ങളെ കൊണ്ട് ചോദിപ്പിക്കരുതെന്നും വ്യക്തമാക്കി. മിഷോങ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിന് പിന്നാലെ ചെന്നൈയിലും സമീപപ്രദേശങ്ങളിലും കനത്ത മഴ പെയ്തതോടെയാണ് വെള്ളപ്പൊക്കം കാണപ്പെട്ടത്.
Recent Comments