ജവാന് സിനിമയിലെ ഷാരൂഖ് ഖാന്റെ ‘സിന്ദാ ബന്ദാ’ ഗാനത്തിന് വനിതാ അവാര്‍ഡ്സില്‍ മോഹന്‍ലാല്‍ ഡാന്‍സ് ചെയ്യുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വീഡിയോ കണ്ട് ഷാരൂഖ് ഖാന് എക്സില്‍ റീട്വീറ്റ് ചെയ്തിട്ടുണ്ട്. മോഹന്‍ലാലും ഷാരൂഖിന് മറുപടി നല്കി.
‘ഈ ഗാനം എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാക്കിയതിന് മോഹന്‍ലാല്‍ സാറിന് നന്ദി. നിങ്ങള്‍ ചെയ്തതിന്റെ പകുതിയെങ്കിലും നന്നായി ചെയ്തിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു. വീട്ടില്‍ ഒന്നിച്ചൊരു അത്താഴത്തിനായി കാത്തിരിക്കുന്നു’ എന്നാണ് ഷാരൂഖ് കുറിച്ചത്.
Thank u @Mohanlal sir for making this song the most special for me now. Wish I had done it half as good as you. Love u sir and waiting for dinner at home as and when. You are the OG Zinda Banda!!! https://t.co/0NezClMavx
— Shah Rukh Khan (@iamsrk) April 23, 2024
‘പ്രിയ ഷാരൂഖ്, നിങ്ങളെപ്പോലെ ആര്‍ക്കും ഇത് ചെയ്യാന്‍ കഴിയില്ല! ആ ക്ലാസിക് ശൈലിയില്‍ നിങ്ങള്‍ എപ്പോഴും ഒര്‍ജിനല്‍ സിന്ദാ ബന്ദയായിരിക്കും. നല്ല വാക്കുകള്‍ക്ക് നന്ദി. കൂടാതെ, അത്താഴം മാത്രമാക്കണോ? ബ്രേക്ക്ഫാസ്റ്റും സിന്ദാ ബന്ദയോടൊപ്പം ആക്കിക്കൂടെ?’ എന്നാണ് മോഹന്‍ലാല്‍ മറുപടി കൊടുത്തത്.
Dear @iamsrk, nobody can do it like you! You are and always will be the OG Zinda Banda in your classic, inimitable style. Thanks for your kind words.
Also, just dinner? Why not groove to some Zinda Banda over breakfast, too? https://t.co/0OCZD4VPoH
— Mohanlal (@Mohanlal) April 23, 2024
അനിരുദ്ധ് രവിചന്ദര്‍ ഈണമിട്ട ഗാനത്തിന് മോഹന്‍ലാല്‍ ഒരടി പോലും തെറ്റാതെയാണ് വേദിയില്‍ അവതരിപ്പിച്ചത്. 62-ാം വയസ്സിലും ഇത്രയും ഊര്‍ജ്ജസ്വലതയോടെ ഡാന്‍സ് ചെയ്തതില്‍ മോഹന്‍ലാലിനെ പ്രശംസിച്ച് ധാരാളം പേര് രംഗത്ത് വന്നിരുന്നു.
Recent Comments