അൽവാർ ഫാഷൻ ഷോയ്ക്കിടെ ദേശീയ പതാകയെ അപമാനിച്ച കേസിൽ നടി ശ്വേത മേനോനെയും ഇവൻ്റ് ഓർഗനൈസർ ആശിഷ് ഗുപ്തയെയും വെറുതെ വിട്ടു . തെളിവുകളുടെ അഭാവത്താലാണ് അഡീഷണൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് ഇരുവരെയും കുറ്റവിമുക്തരാക്കി ഉത്തരവിട്ടത്.
2004 ഒക്ടോബർ 29ന് ഋതുംബര റിസോർട്ടിൽ സംഘടിപ്പിച്ച ഫാഷൻ ഷോയ്ക്കിടെയാണ് കേസിന് ആധാരമായ സംഭവം നടന്നത്.ദേശീയ പതാകയെ വാണിജ്യപരമായി ഉപയോഗിച്ചു എന്നായിരുന്നു പ്രോസിക്യൂഷൻ പ്രധാനമായും ആരോപിച്ചത് .റൂറൽ സിഒ ദേവേന്ദ്രകുമാർ ശർമ്മ സദറായിരുന്നു കേസിൽ റിപ്പോർട്ട് സമർപ്പിച്ചത് .ഫാഷൻ ഷോയ്ക്കിടെ ഉണ്ടാക്കിയ സിഡി കേസിൽ നിർണായകമായി . എന്നാൽ സീഡി ഉണ്ടാക്കിയത് ആരാണെന്ന് തെളിയിക്കാൻ കഴിയാതിരുന്നതിനാലാണ് കോടതി ശ്വേതയെ കുറ്റവിമുക്തയാക്കിയത് .
Recent Comments