ഫെഫ്കയുടെ പുതിയ ഭാരവാഹികളെ ഇന്നലെ കൊച്ചിയില്‍ നടന്ന വാര്‍ഷിക ജനറല്‍ കൗണ്‍സിലില്‍ തെരഞ്ഞെടുത്തു. പ്രസിഡന്റായി സിബിമലയിലിനെയും ജനറല്‍ സെക്രട്ടറി ആയി ബി. ഉണ്ണികൃഷ്ണനും തെരഞ്ഞെടുത്തു. സോഹന്‍ സീനുലാലാണ് വര്‍ക്കിങ് സെക്രട്ടറി. സതീഷ് ആര്.എച്ച് ട്രഷററും. കഴിഞ്ഞ ടേമിലും ഇവര്‍ തന്നെയായിരുന്നു ഫെഫ്കയുടെ തലപ്പത്തുണ്ടായിരുന്നത്. ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ തെരഞ്ഞെടുപ്പ് കൂടാതെ നിലവിലുള്ള പ്രതിനിധികളെതന്നെ നിര്‍ദ്ദേശിക്കുകയും തെരഞ്ഞെടുക്കുകയുമായിരുന്നു.
ജി എസ് വിജയന്, എന്‍.എം ബാദുഷ, ദേവി, അനില്‍ ആറ്റുകാല്‍, ജാഫര്‍ കാഞ്ഞിരപ്പിള്ളി എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ഷിബു ജി സുശീലന്, നിമേഷ് എം, ബെന്നി ആര്‍ട്ട് ലൈന്‍, പ്രദീപ് രംഗന്, അനീഷ് ജോസഫ് എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാര്‍. ഇരുപത്തി ഒന്ന് അംഗസംഘടനകളില്‍ നിന്നുള്ള അറുപത്തി മൂന്ന് ജനറല്‍ കൗണ്‍സില്‍ അംഗങ്ങളാണ് ഭാരവാഹികളെ ഐകകണ്ഠേന തെരഞ്ഞെടുത്തത്.
ഫെഫ്കയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, ആസ്ഥാന മന്ദിര നിര്‍മ്മാണം, കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ ഒരുക്കുക തുടങ്ങി ഒട്ടേറെ ലക്ഷ്യങ്ങളുമായാണ് ഫെഫ്ക പുതിയ വര്‍ഷപ്പിറവിയിലേക്ക് പ്രവേശിക്കുന്നത്.
Recent Comments