സാധാരണ എല്ലാവരും കാര്‍ വാങ്ങിയ ശേഷമാണ് സ്റ്റീരിയോ വാങ്ങുന്നത്. എന്നാല്‍ നടന് സിദ്ദിഖിന്റെ കാര്യത്തില്‍ നേരെ തിരിച്ചാണ് സംഭവിച്ചത്. ആദ്യമായിട്ട് ഒരു കാര്‍ വാങ്ങുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിന് ഒരു സ്റ്റീരിയോ സെറ്റ് ലഭിച്ചു. രസകരമായ ആ അനുഭവം സിദ്ദിഖ് കാന്‍ ചാനല്സിനോട് പങ്കുവെച്ചു.
സിനിമയില്‍ കാര്യമായ വേഷങ്ങള്‍ ലഭിച്ച് തുടങ്ങുന്നതിന് മുമ്പ് തന്നെ ഞാന്‍ ഒരു ദുബായ് പ്രോഗ്രാമില്‍ പങ്കെടുത്തു. നടന് അശോകനാണ് എന്നെ കൊണ്ടുപോയത്. ചില്ലറ മിമിക്രികളൊക്കെ കാട്ടാന്‍ വേണ്ടിയാണ് ഞാന്‍ പോയത്. അന്ന് ആ ഷോയിലെ താരമായിരുന്ന ജയഭാരതി ചേച്ചി എന്നെ ഒരുപാട് വഴക്കുപറഞ്ഞു. വേണ്ടത്ര പരിചയമൊന്നുമില്ലാതെ സ്റ്റേജില്‍ കയറി എന്തെങ്കിലും കാട്ടിക്കൂട്ടിയാല്‍ എല്ലാവര്ക്കും നാണക്കേടാകുമെന്ന് പറഞ്ഞു. പക്ഷേ, ആദ്യദിവസം ഞാന്‍ അവതരിപ്പിച്ച പരിപാടി ഹിറ്റ് ആയി. ജനാര്ദ്ദനന് ചേട്ടന്റെ ശബ്ദം അനുകരിച്ചതൊക്കെ എല്ലാവര്ക്കും ഇഷ്ടമാവുകയും ചെയ്തു. എന്റെ പരിപാടി ജയഭാരതി ചേച്ചിയുടെ സഹോദരി കാണുന്നുണ്ടായിരുന്നു. അവര്‍ പിന്നീട് ഹോട്ടലില്‍ ചെന്ന് ചേച്ചിയോട് എന്റെ പെര്‍ഫോമന്‍സിനെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞു. പിറ്റേന്ന് എന്നെ ജയഭാരതി ചേച്ചി റൂമിലേക്ക് വിളിപ്പിച്ച് അനുമോദിച്ചു. തുടര്‍ന്ന് ഏറെ നേരം സംസാരിച്ചു. ഷോ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുംമുമ്പ് ചേച്ചി എനിക്ക് ഒരു കാര്‍ സ്റ്റീരിയോ സമ്മാനമായി തന്നു. സ്വന്തമായി ഒരു കാര്‍ ഇല്ലാത്ത എനിക്ക് എന്തിനാണ് സ്റ്റീരിയോ എന്നതായി എന്റെ സംശയം. അതൊക്കെ പിന്നാലെ വരും നീ ഇത് കൊണ്ടുപോ എന്നായിരുന്നു ചേച്ചിയുടെ മറുപടി. അവരുടെ വാക്കുകള്‍ അക്ഷരംപ്രതി ശരിയായി. ഞാന്‍ ആദ്യമായി വാങ്ങിച്ച മാരുതികാറില്‍ ചേച്ചി തന്ന സ്റ്റീരിയോയാണ് ഉള്ളത്.
Recent Comments