സൈജു കുറുപ്പിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ സിന്റോ സണ്ണി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കോതമംഗലത്തിനടുത്തുള്ള നാടുകാണിയാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല. ചിത്രീകരണത്തിന് മുന്നോടിയായി നടന്ന പൂജാചടങ്ങില്‍ കോതമംഗലം മുനിസിപ്പല്‍ ചെയര്മാന് കെ.കെ. ടോണി, നടന് സൈജു കുറുപ്പ്, നെബില്‍ മാത്യു, ദര്‍ശന എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു. സംവിധായകന് ജിബു ജേക്കബ്ബ് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ഫസ്റ്റ് ക്ലാപ്പ് നല്‍കിയത് കലാഭവന്‍ റഹ്മാനായിരുന്നു. ഫാദര്‍ പൗലോസ് കാളിയമേലിന്റെ പ്രാര്‍ത്ഥന പൂജാചടങ്ങിന് ഭക്തിനിര്‍ഭരമായ തുടക്കം നല്കി.
മലയോര ഗ്രാമത്തിലെ സാധാരണക്കാരനായ ഒരു ലോറിഡ്രൈവറുടെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥാവികസനം. അയാളുടെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് കഥയുടെ ഇതിവൃത്തം.
സൈജു കുറുപ്പ് നായകനാകുന്ന ചിത്രത്തില്‍ സ്രിന്ദയും ദര്‍ശനയും നായികമാരാകുന്നു. അജു വര്‍ഗീസ്, വിജയരാഘവന്, ജഗദീഷ്, ജോണി ആന്റണി, കോട്ടയം നസീര്‍, ജോളി ചിറയില്‍, ശരണ്‍രാജ്, ഷിജു മടക്കര എന്നിവരും പ്രധാന താരങ്ങളാണ്.
തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പി.ആര്.ഒ. വാഴൂര്‍ ജോസ്.
Recent Comments