അന്തരിച്ച സിപിഎം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് (വെള്ളിയാഴ്ച -സെപ്തംബർ 13 ) വീട്ടിലെത്തിക്കും.ഡൽഹി വസന്ത് കുഞ്ചിലെ വസതിയിൽ ആറ് മണി മുതൽ പൊതുദർശനം നടക്കും. നിലവിൽ മൃതദേഹം എയിംസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ രാവിലെ 11 മണി മുതൽ മൂന്ന് മണിവരെ സിപിഎം കേന്ദ്രകമ്മിറ്റി ഓഫീസായ എകെജി ഭവനിൽ പൊതുദർശനം നടക്കും. തുടർന്ന് വിലാപയാത്രയായി മൃതദേഹം എയിംസിലെത്തിക്കും.യെച്ചൂരിയുടെ ആഗ്രഹപ്രകാരം മൃതദേഹം പഠന, ഗവേഷണാവശ്യങ്ങൾക്കായി എയിംസിന് വിട്ടുകൊടുക്കും.
അതേസമയം,നിലവിലെ പിബിയിൽ ഒരാൾക്ക് ജനറൽ സെക്രട്ടറിയുടെ താല്ക്കാലിക ചുമതല നൽകാൻ തീരുമാനം. ഇതു സംബന്ധിച്ച് ഒരാഴ്ചയ്ക്കു ശേഷമേ ആലോചന തുടങ്ങു എന്ന് നേതാക്കൾ അറിയിച്ചു. നിലവിൽ കേന്ദ്രതലത്തിൽ പ്രവർത്തിക്കുന്ന നേതാക്കളിൽ ഏറ്റവും മുതിർന്ന അംഗം വൃന്ദ കാരാട്ടാണ്.എംഎ ബേബി, എ വിജയരാഘവൻ എന്നിവരുടെ പേരുകളും ചർച്ച ചെയ്തേക്കാം.
യെച്ചൂരിയുടെ നിര്യാണത്തിൽ മുതിർന്ന നേതാക്കൾ അനുശോചിച്ചു. ഇടതു പക്ഷത്തെ മുന്നിൽ നിന്നു നയിച്ച വെളിച്ചമായിരുന്നു സീതാറാം യെച്ചൂരി എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചത്. ഇന്ത്യാമുന്നണിയെന്ന് മതേതരരാഷ്ട്രീയ ആശയത്തിന്റെ കാവലാളാണ് അന്തരിച്ച സീതാറാമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി
Recent Comments