മലയാള സിനിമയിലെ തന്നെ ഫിറ്റ്നന്‍സിന് ഏറ്റവുമധികം പ്രാധാന്യം നല്കുന്ന നടനാണ് ഉണ്ണിമുകന്ദന്. യൂവാക്കളെ കൂടുതലായി ജിം, വര്‍ക്ക് ഔട്ട് എന്നിവയിലേക്ക് ആകര്‍ഷിക്കുന്ന യുവതാരങ്ങളില്‍ ഒരാളാണ് അദ്ദേഹം. നിലവില്‍ തന്റെ പുതിയ ചിത്രമായ മേപ്പടിയാന് വേണ്ടി ശരീരഭാരം വര്‍ധിപ്പിക്കുകയും ശേഷം പഴയതുപോലെ ഫിറ്റായി തിരികെ എത്തിയിരിക്കുകയാണ് ഉണ്ണി. കാന്‍ ചാനലിനുവേണ്ടി പ്രത്യേകം നല്കിയ അഭിമുഖത്തില്‍, തന്റെ ആരോഗ്യ പരിപാലനത്തെക്കുറിച്ച് ഉണ്ണിമുകുന്ദന് വാചാലനാകുകയായിരുന്നു.
‘കഴിഞ്ഞ 20 കൊല്ലമായി രാവിലെ 5.30 ന് എണീറ്റ് വ്യായാമം ചെയുന്നത് ഒരു ദിനചര്യയായി എടുത്ത് മുന്നോട് പോകുന്ന ആളാണ് ഞാന്‍. ഒട്ടുമിക്ക രോഗങ്ങള്‍ക്കും കാരണം വ്യായാമക്കുറവും ഭക്ഷണക്രമവുമാണ്. കിട്ടുന്ന ഭക്ഷണം ആസ്വദിച്ച് കഴിക്കുന്ന ആളാണ് ഞാന്‍. ഇന്ന് പല യങ്സ്റ്റേഴ്സും പാശ്ചാത്യഭക്ഷണശീലത്തിന്റെ പിടിയിലാണ്. ഒരുപക്ഷെ അതിന്റെ രുചിവൈവിധ്യം കൊണ്ടാവും, എന്നാല്‍ നാം അറിയേണ്ട ഒരു കാര്യമുണ്ട് നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായത് നമ്മുടെ നാടന്‍ ഭക്ഷണരീതി തന്നെയാണ്. കാരണം നമ്മുടെ ദഹന പ്രക്രിയ സുഗമമാക്കാന്‍ അവ വലിയ പങ്കു വഹിക്കുന്നു. സോഫ്റ്റ് ഡ്രിങ്ക്സും ജംഗ് ഫുഡ്സും എന്റെ ജീവിതത്തില്‍ നിന്ന് ഞാന്‍ പാടെ ഒഴിവാക്കിയിട്ട് ഏകദേശം 15 വര്‍ഷത്തോളമായി. അവയെല്ലാം ഉപേക്ഷിച്ചിതുകൊണ്ട് ഒരിക്കലും ഒരു വിഷമവും തോന്നിയിട്ടില്ല.
എന്റെ ചെറുപ്പത്തില്‍ ഒരുപാട് മരുന്നുകള്‍ ഞാന്‍ ഉപയോഗിക്കുമായിരുന്നു. കാരണം എനിക്ക് പ്രതിരോധശേഷി കുറവായിരുന്നു. അമ്മയായിരുന്നു വ്യയാമം ചെയ്യാന്‍ പ്രേരിപ്പിച്ചത്. അതെന്റെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കി. നല്ല ഭക്ഷണവും വ്യായാമവും ഒരു കുട്ടിയുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചക്ക് സഹായകമാകും. എട്ടു മണിക്കൂര്‍ പഠിക്കുന്ന കുട്ടിക്ക് ചിലപ്പോള്‍ പരീക്ഷക്ക് നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിച്ചെന്നു വരില്ല. മറിച്ച് എന്റെ അനുഭവത്തില്‍ നിന്ന് മനസിലായത്, നല്ല ഭക്ഷണ ശീലവും കൃത്യമായ കായിക വിനോദവും ഇടകലര്ത്തുകയാണെങ്കില് മെന്റല്‍ ഹെല്‍ത്ത് മെച്ചപ്പെടുകയും പെട്ടെന്ന് പഠിക്കുവാന്‍ സാധിക്കുകയും അത് പരീക്ഷകളില്‍ പ്രതിഫലിക്കുകയും ചെയ്യും.
ഇന്ന് യുവാക്കള്‍ക്ക് കൂടുതല്‍ രോഗങ്ങള്‍ വരുന്നു എന്നറിയുമ്പോള്‍ നിരാശതോന്നുന്നു. പല യങ്സ്റ്റേഴ്സിനെയും കാണുമ്പോള്‍ നിലവിലെ വയസ്സിനെക്കാള്‍ അവര്‍ക്ക് പ്രായം തോന്നിക്കുന്നു. തെറ്റായ ജീവിത ശൈലി കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഒരാള്‍ മധ്യവയസ് എത്തുമ്പോള്‍ പല തരത്തിലുള്ള ശാരീരികപ്രശ്നങ്ങളിലേക്കും രോഗത്തിലേക്കും വഴിതെളിക്കുന്നു. മേപ്പടിയാന് എന്ന ചിത്രത്തിന് വേണ്ടി ഞാന്‍ 93 കിലോ വരെ ശരീര ഭാരം വര്‍ധിപ്പിച്ചു. ലോക്ക് ഡൗണും കൂടി വന്നതൊടെ സിനിമയ്ക്കു വേണ്ടി ആ ശാരീരിക അവസ്ഥയില്‍ തന്നെ തുടര്‍ന്നു. ഇതുമൂലം നടുവേദന, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് എന്നീ പ്രശ്നങ്ങള്‍ എന്നെ അലട്ടിയിരുന്നു. മേപ്പടിയാന്റെ ഷൂട്ടിന് ശേഷം മൂന്ന് മാസം കൊണ്ട് ഞാന്‍ പഴയ ഷെയ്പ്പിലേക്ക് എത്തി. അതിനായി ഭക്ഷണ ക്രമവും കൂടാതെ കളരി മുതലായ ആയോധന കലകള്‍ അഭ്യസിക്കുകയും ചെയ്തു. 20 കിലോയോളം ഭാരം ഞാന്‍ കുറച്ചു. അതോടുകൂടി എന്റെ ശാരീരിക പ്രശ്നങ്ങളും അപ്രത്യക്ഷമായി. ഒരു കാര്യം ഞാന്‍ ഉറപ്പു തരുന്നു എന്റെ 80-ാം വയസിലും എനിക്ക് സിക്സ് പാക്ക് ഉണ്ടാവും, ആരോഗ്യത്തോടെ ജീവിതം മുന്പോട്ട് കൊണ്ടുപോകുകയും ചെയ്യും.’
കാന്‍ ചാനലിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ മനസ്സ് തുറക്കുകയാരുന്നു മലയാളികളുടെ സൂപ്പര്മാന് ഉണ്ണി മുകുന്ദന്.
അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം
Recent Comments