കുറച്ചു ദിവസമായി മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം ടിയുടെ ആരോഗ്യ അവസ്ഥ മോശമായിരുന്നു. ഇന്നലെ മുതൽ എംടി വാസുദേവൻ നായരുടെ ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതിയുണ്ട് . മരുന്നുകളോട് നേരിയ രീതിയിൽ പ്രതികരിക്കുന്നുണ്ടെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാരുടെ സംഘം അറിയിച്ചുഎന്നാണ് വിവരം . അതേസമയം എപ്പോൾ വേണമെങ്കിലും ആരോഗ്യ സ്ഥിതി വഷളാകാൻ സാധ്യതയുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. അദ്ദേഹത്തിന്റെ ആരാധകർ അദ്ദേഹം തിരിച്ചുവരാനുള്ള പ്രാർത്ഥനയിലാണ് .
ശ്വാസതടസ്സത്തെ തുടർന്ന് ഈ മാസം 15-നാണ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ എംടിയെ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ വെച്ച് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായി. ഇതോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി കുടുതൽ വഷളായത്. ഓക്സിജന്റെ അളവ് കുറയുന്നതിനാൽ വെന്റിലേറ്റർ സഹായം വേണ്ടിവരുന്നെന്നും ഡോക്ടർമാരുടെ വിദഗ്ദ്ധ സംഘം പറഞ്ഞു. അദ്ദേഹത്തെ നിരീക്ഷിച്ചുവരികയാണെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയത് .
പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ എംടിയുടെ കുടുബാംഗങ്ങളെ ഫോണിൽ വിളിച്ച് ആരോഗ്യവിവരങ്ങൾ തിരക്കി. മന്ത്രിമാരായ പിഎ മുഹമ്മദ്ദ് റിയാസ്, എകെ ശശീന്ദ്രൻ തുടങ്ങിയവർ ഇന്നലെ ആശുപത്രിയിലെത്തിയിരുന്നു.
ന്യൂമോണിയ മാറി ആശുപത്രി വിട്ട് ജീവിതത്തിലേക്ക് തിരിച്ചുവന്ന എംടി വീട്ടിൽ വിശ്രമജീവിതം നയിച്ച് വരികയായിരുന്നു. അതിനിടെയാണ് വീണ്ടും ശ്വാസംതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Recent Comments