ആറാമത് ഹരിയാന രാജ്യാന്തര ചലച്ചിത്രമേളയില്‍ നടി ശ്വേതാമേനോന് ആദരം. സ്മിതാപാട്ടീലിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രതിഭാപുരസ്കാരം നല്‍കിയാണ് സംഘാടകര്‍ ശ്വേതാമേനോനെ ആദരിച്ചത്. മലയാള സിനിമയ്ക്ക് നല്കിയ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് പുരസ്കാരം. ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ മലയാളിതാരം കൂടിയാണ് ശ്വേതാമേനോന്.
ഇന്നലെ ഹരിയാനയിലെ കര്‍ണാല്‍ ഗവണ്മെന്റ് കോളേജില്‍ നടന്ന ചടങ്ങില്‍വച്ച് ശ്വേതാമേനോന് പുസ്കാരം ഏറ്റുവാങ്ങി. നര്‍ഗീസ്ദത്ത് പ്രതിഭാ പുരസ്കാരം ഋതുപര്‍ണ്ണ സെന്‍ ഗുപ്തയ്ക്കും സമ്മാനിച്ചു. തന്റെ പുരസ്കാര നേട്ടത്തെക്കുറിച്ച് ശ്വേതാമേനോന് കാന്‍ ചാനലുമായി സംസാരിക്കുന്നു.
‘കുട്ടിയായിരുന്നപ്പോള്‍ ഞാന്‍ സ്മിതാപാട്ടീല്‍ മാമിനെ കണ്ടിട്ടുണ്ട്. അന്ന് എനിക്ക് ചുറ്റും ഉണ്ടായിരുന്നവര്‍ അവരെ സ്നേഹത്തോടെയും ആദരവോടെയും മേഡം എന്ന് അഭിസംബോധന ചെയ്യുന്നത് അത്ഭുതത്തോടെയാണ് നോക്കി നിന്നിട്ടുള്ളത്. വര്‍ഷങ്ങള്‍ക്കിപ്പുറം ആ മഹാപ്രതിഭയുടെ പേരിലുള്ള പുരസ്കാരം എന്നെത്തേടി എത്തിയിരിക്കുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷമാണിത്. അച്ഛനും അമ്മയ്ക്കും മലയാളസിനിമയിലെ മുഴുവന്‍ പേര്‍ക്കായി ഈ പുരസ്കാരം സമര്‍പ്പിക്കുന്നു.’ ശ്വേത മേനോന് പറഞ്ഞു.
Recent Comments