നടി സൊനാക്ഷി സിന്‍ഹ വിവാഹിതയായി. നടന് സഹീര്‍ ഇഖ്ബാലാണ് വരന്. ഏഴ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹം. ഞായറാഴ്ച വൈകുന്നേരം മുംബൈയിലെ ബാന്ദ്രയിലുള്ള സൊനാക്ഷിയുടെ അപ്പാര്‍ട്ട്മെന്റില്‍ വെച്ചാണ് രജിസ്റ്റര്‍ വിവാഹം നടന്നത്. ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
വിവാഹിതരായ വിവരം നടി തന്നെയാണ് ആരാധകരെ അറിയിച്ചത്. ”ഏഴ് വര്‍ഷം മുമ്പ് ഈ ദിവസമാണ് (23.06.2017) ഞങ്ങളുടെ കണ്ണുകളില്‍ പരസ്പര സ്നേഹം അതിന്റെ ശുദ്ധമായ രൂപത്തില്‍ കണ്ടത്. അത് മുറുകെ പിടിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇന്ന് ആ സ്നേഹം എല്ലാ വെല്ലുവിളികളിലൂടെയും വിജയങ്ങളിലൂടെയും ഞങ്ങളെ നയിച്ചു. ഈ നിമിഷത്തിലേക്ക് എത്തിയിരിക്കുന്നു. ഞങ്ങളുടെ രണ്ട് കുടുംബങ്ങളുടെയും രണ്ട് ദൈവങ്ങളുടെയും അനുഗ്രഹത്തോടെ ഞങ്ങള്‍ ഇപ്പോള്‍ ഭാര്യയും ഭര്‍ത്താവുമാണ്. ഇപ്പോള്‍ മുതല്‍ എന്നെന്നേക്കുമായി, പരസ്പരം സ്നേഹിക്കാനും പ്രത്യാശിക്കാനും എല്ലാ കാര്യങ്ങളും മനോഹരമാക്കാനും ഒരുമിച്ചുണ്ട്- എന്ന കുറിപ്പിലാണ് സൊനാക്ഷി വിവാഹ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
View this post on Instagram
നടന് ശത്രുഘ്നന്‍ സിന്‍ഹയുടേയും, പൂനം സിന്‍ഹയുടേയും മകളാണ് സോനാക്ഷി. ആദ്യകാല ഘട്ടങ്ങളില്‍ ഒരു കോസ്റ്റ്യൂം ഡിസൈനറെന്ന നിലയില്‍ ജോലി ചെയ്തിരുന്ന സോനാക്ഷി 2010 ല്‍ പുറത്തിറങ്ങിയ ദബാംഗ് എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.
Recent Comments