മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയില്‍ ‘കണ്മണി അന്‍പോട് കാതലന്‍’ ഗാനം ഉപയോഗിച്ചത് അനുമതി വാങ്ങിയ ശേഷമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. സിനിമയുടെയും പാട്ടിന്റെയും മേല്‍ അവകാശമുള്ള പ്രൊഡക്ഷന്‍ ഹൗസിന് പണം നല്കി അവകാശം നേടിയിരുന്നുവെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. ഇളയരാജ അയച്ച വക്കീല്‍ നോട്ടീസ് ലഭിച്ചില്ലെന്നും കിട്ടിയാല്‍ നിയമപരമായി നേരിടുമെന്നും നിര്‍മ്മാതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മഞ്ഞുമ്മല്‍ ബോയ്സ് പകര്‍പ്പവകാശനിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി സംഗീതജ്ഞന് ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചത്. 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നും അതിന് തയ്യാറായില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് നീങ്ങുമെന്നും ഇളയരാജ പറഞ്ഞിരുന്നു.
1991 ല്‍ സന്താനഭാരതി സംവിധാനം ചെയ്ത് കമല്ഹാസന് ടൈറ്റില്‍ റോളിലെത്തിയ ഗുണ എന്ന ചിത്രത്തിനുവേണ്ടി ഇളയരാജ ഈണമിട്ട ഗാനമാണ് കണ്മണി അന്‍പോട് കാതലന്‍.
സൗബിന് ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരുടെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസാണ് മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മ്മിച്ചത്.
Recent Comments