സി.ബി.ഐയുടെ അഞ്ചാം പതിപ്പില്‍ കേന്ദ്ര കഥാപാത്രമായ സേതുരാമയ്യരോടൊപ്പം സൗബിന് ഷാഹിറും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. ഇതു സംബന്ധിച്ച് സൗബിനുമായി കരാറായിട്ടുണ്ട്. അഡ്വാന്‍സും നല്‍കിക്കഴിഞ്ഞു. മമ്മൂട്ടിയുടെ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനാണോ എന്നുമാത്രമേ അറിയാനുള്ളൂ. ഏതായാലും പഴയ അന്വേഷണസംഘത്തിലെ ആരും തന്നെ അഞ്ചാംഭാഗത്തില്‍ ഉണ്ടാവില്ലെന്ന് ഉറപ്പിച്ചുകഴിഞ്ഞു.
സി.ബി.ഐയുടെ നാല് സീരിയസുകളിലും സേതുരാമയ്യരോടൊപ്പം ഉണ്ടായിരുന്നവരാണ് ജഗതി ശ്രീകുമാറും (വിക്രം), മുകേഷും (ചാക്കോ). അപകടത്തെത്തുടര്‍ന്ന് ജഗതി ശ്രീകുമാര്‍ ഇപ്പോഴും പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തിട്ടില്ല. മുകേഷിനെ അഞ്ചാംഭാഗത്തില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് തീരുമാനിച്ചുകഴിഞ്ഞു. പുതിയ സീരിയസിലേയ്ക്ക് കരാര്‍ ചെയ്യപ്പെട്ട താരങ്ങളില്‍ പിന്നെ ആശാശരത്തും സായ്കുമാറും രഞ്ജിപണിക്കരുമാണ്. കാസ്റ്റിംഗ് ഇനിയും പൂര്‍ത്തിയായിട്ടില്ല.
സി.ബി.ഐയുടെ അഞ്ചാം പതിപ്പിന്റെ നിര്‍മ്മാതാവായി സ്വര്‍ഗ്ഗചിത്ര അപ്പച്ചനെത്തുന്നു എന്ന പ്രത്യേകകൂടിയുണ്ട്. ഏറെക്കാലമായി നിര്മ്മാണവിതരണരംഗത്തുനിന്ന് അദ്ദേഹം വിട്ടുനില്‍ക്കുകയായിരുന്നു. സി.ബി.ഐയുടെ മൂന്നാം ഭാഗമായ സേതുരാമയ്യര്‍ സി.ബി.ഐയും നാലാം ഭാഗമായ നേരറിയാന്‍ സി.ബി.ഐയും വിതരണം ചെയ്തിരുന്നത് സ്വര്‍ഗ്ഗചിത്ര അപ്പച്ചനായിരുന്നു. അത് നിര്‍മ്മിച്ചതാകട്ടെ സംവിധായകന് കൂടിയായ കെ. മധുവും. മധുവില്‍നിന്നാണ് അപ്പച്ചന് നിര്‍മ്മാതാവിന്റെ ബാറ്റണ്‍ ഏറ്റുവാങ്ങുന്നത്. സുനിതാ പ്രൊഡക്ഷന്റെ ബാനറില്‍ എം. മണിയായിരുന്നു സി.ബി.ഐയുടെ ആദ്യ രണ്ട് സീരിയസുകളും നിര്‍മ്മിച്ചത്. (ഒരു സി.ബി.ഐ ഡയറികുറുപ്പ്, ജാഗ്രത).
സ്വര്‍ഗ്ഗചിത്ര അപ്പച്ചനില്ലെങ്കില് ഈ സിനിമയുടെ നിര്‍മ്മാണദൗത്യം മമ്മൂട്ടി ഏറ്റെടുക്കുമെന്ന പ്രചരണമുണ്ടായിരുന്നു. ഇനിയൊരുപക്ഷേ അപ്പച്ചന് ഈ പ്രോജക്ടില്‍നിന്ന് പിന്മാറിയാല്‍പോലും മമ്മൂട്ടിയുടെ പ്രൊഡക്ഷന്‍ കമ്പനി തന്നെയാവും ഈ ചിത്രം നിര്‍മ്മിക്കുക.
നിലവില്‍ ആഗസ്റ്റിലാണ് സി.ബി.ഐ. തുടങ്ങാന്‍ പ്ലാന്‍ ചെയ്യുന്നതെങ്കിലും കോവിഡ് സൃഷ്ടിക്കുന്ന പ്രതിസന്ധി ഇപ്പോഴും വിടാതെ പിന്തുടരുന്നുണ്ട്.
ലോക്ഡൗണ്‍ പിന്‍വലിക്കുകയും ഷൂട്ടിംഗ് തുടങ്ങാനുള്ള അനുമതി ലഭിക്കുകയും ചെയ്താല്‍ അമല്‍ നീരദിന്റെ ഭീഷ്മപര്‍വ്വത്തിലാണ് മമ്മൂട്ടി ജോയിന്‍ ചെയ്യുന്നത്. അഞ്ചു ദിവസത്തെ വര്‍ക്കുകൂടി അവശേഷിക്കുന്നുണ്ട്. അതിനുശേഷം ജോര്‍ജ്ജ് നിര്‍മ്മിച്ച് റത്തീന സംവിധാനം ചെയ്യുന്ന പുഴുവിന്റെ വര്‍ക്കുകളിലേയ്ക്ക് കടക്കും. അതിനുംശേഷമാണ് സി.ബി.ഐയുടെ അഞ്ചാംഭാഗം പ്ലാന്‍ ചെയ്തിരിക്കുന്നത്. ഈ പറഞ്ഞ ഷെഡ്യൂളുകള്‍ കൃത്യസമയത്ത് നടന്നാല്‍ മാത്രമേ ആഗസ്റ്റില്‍ സി.ബി.ഐയുടെ ഷൂട്ടിംഗ് തുടങ്ങുന്ന കാര്യം തീര്‍ത്തും സ്ഥിരീകരിക്കാനാകൂ.
Recent Comments