മുംബൈയിലെ ജിയോ വേള്‍ഡ് കണ്വെന്ഷന് സെന്ററില്‍ നടന്ന അനന്ദ് അംബാനി- രാധിക മെര്‍ച്ചന്റ് വിവാഹത്തില്‍ പങ്കെടുത്ത് ദക്ഷിണേന്ത്യന്‍ താരങ്ങള്‍.
മലയാളത്തില്‍ നിന്ന് നടന് പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും വിവാഹ ചടങ്ങില്‍ പങ്കുകൊണ്ടു. തമിഴില്‍നിന്ന് രജനികാന്ത്, സൂര്യ, നയന്‍താര, അറ്റ്ലി എന്നിവര്‍ കുടുംബസമേതമാണ് വിവാഹച്ചടങ്ങില്‍ പങ്കുകൊണ്ടത്. തെലുങ്കില്‍നിന്ന് മഹേഷ് ബാബു, രാം ചരണ്‍, റാണ ദഗ്ഗുപട്ടി, വെങ്കിടേഷ്, പൂജ ഹഗ്ഡെ തുടങ്ങിയവര്‍ ചടങ്ങിന് സാക്ഷികളായി.
King For A Reason Badshah @iamsrk 😍❤️#ShahRukhKhan pic.twitter.com/vOPk1u6l5b
— Let’s X OTT GLOBAL (@LetsXOtt) July 13, 2024
ബോളിവുഡില്‍നിന്ന് നിരവധി താരങ്ങള്‍ അതിഥികളായി എത്തി. അമിതാഭ് ബച്ചന്, ഷാരുഖ് ഖാന്, രജനികാന്ത്, നയന്‍താര, സല്മാന് ഖാന്, ആമിര്‍ ഖാന്, കരണ്‍ ജോഹര്‍, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, അനില്‍ കപൂര്‍, മാധുരി ദീക്ഷിത്, വിദ്യാ ബാലന് തുടങ്ങിയവരായിരുന്നു അതിഥികളിലെ പ്രമുഖര്‍.
ഹോളിവുഡില്‍നിന്ന് അമേരിക്കന്‍ നടനും ഗുസ്തിതാരവുമായ ജോണ്‍ സീനയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
Recent Comments