ബോളിവുഡ് ചിത്രങ്ങള്‍ തിയേറ്ററില്‍ കാര്യമായ വിജയം നേടാതെയാണ് കടന്നുപോകുന്നതെന്ന് മനോജ് വാജ്പെയി. അതേസമയം മലയാളമടക്കമുള്ള തെന്നിന്ത്യന്‍ സിനിമകള്‍ ഇന്ന് സംസ്ഥാനങ്ങള്‍ കടന്ന് മികച്ച പ്രതികരണം നേടുകയാണ്. ഒരു എന്റര്‍ടെയിന്‍മെന്റ് മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ബോളിവുഡ് നടന് മനോജ് വാജ്പെയി തുറന്നടിച്ചത്.
‘തെന്നിന്ത്യന്‍ സിനിമകള്‍ എങ്ങനെയാണ് ജനങ്ങളെ സ്വാധീനിക്കുന്നതെന്ന് കണ്ടു മനസ്സിലാക്കണം. പ്രേക്ഷകരുടെ മനസ്സറിയേണ്ടത് അനിവാര്യമാണ്. അവിടുത്തെ സംവിധായകര്‍ എല്ലാ തരത്തിലുമുള്ള സിനിമകള്‍ കാണുന്നവരാണ്. പക്ഷേ അവരുടെ കഥകളെല്ലാം അവരുടേത് തന്നെയാണ്.’ മനോജ് ബാജ്പെയി തുടര്‍ന്നു.
‘തെന്നിന്ത്യന്‍ സിനിമകളുടേതിന് സമാനമായി നമ്മുടെ സിനിമകള്‍ക്ക് പ്രേക്ഷകരുമായി താദാത്മ്യം ചെയ്യാന്‍ സാധിക്കണം. സിനിമയില്‍ എത്ര വലിയ സംഘട്ടന രംഗങ്ങള്‍ ചെയ്താലും അത് പ്രേക്ഷകര്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ ഫലമില്ല. പഴയ സിനിമകളില്‍ അമിതാഭ് ബച്ചനും ശത്രുഘ്നന്‍ സിന്‍ഹയും സംഘട്ടന രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ പ്രേക്ഷകര്‍ അത് സ്വീകരിച്ചിരുന്ന കാലമുണ്ടായിരുന്നു. ഇന്നത് മാറിയിരിക്കുന്നു. സാധാരണ ജനങ്ങളെ പ്രതിനിധാനം ചെയ്യുന്ന കഥാപാത്രങ്ങള്‍ ഉണ്ടാകണം. എന്നാല്‍മാത്രമേ സിനിമ ജനങ്ങളുമായി ചേര്‍ന്നു നില്ക്കൂ.’ മനോജ് ബാജ്പെയി പറഞ്ഞു.
Recent Comments