ജയസൂര്യയെ നായകനാക്കി റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചലച്ചിത്രമായ കത്തനാരിന്റെ ഷൂട്ടിംഗ് തുടങ്ങാനിരിക്കെ പുറത്തുവരുന്ന ഏറ്റവും പുതിയ വാര്‍ത്ത ചിത്രത്തിനുവേണ്ടി നാല്‍പ്പതിനായിരം സ്ക്വയര്‍ഫീറ്റില്‍ മോഡുലാര്‍ ഷൂട്ടിംഗ് ഫ്ളോര്‍ ഒരുങ്ങുന്നു എന്നതാണ്. എറണാകുളത്ത് 36 ഏക്കറിലാണ് സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഷൂട്ടിംഗ് ഫ്ളോര്‍ നിര്‍മ്മിക്കാന്‍ പോകുന്നത്. ഇന്ത്യയിലാദ്യമായി വിര്‍ച്വല്‍ സാങ്കേതിക വിദ്യയില്‍ ഒരുങ്ങുന്ന കത്തനാരിനുവേണ്ടി ഇത്തരമൊരു ഫ്ളോര്‍ നിര്‍മ്മിക്കാന്‍ നിര്‍മ്മാതാവ് കൂടിയായ ഗോകുലം ഗോപാലന് മുന്നോട്ട് വരികയായിരുന്നു.
‘നിലവില്‍ ഗോകുലം ഗ്രൂപ്പിന് ചെന്നൈയില്‍ അതിവിശാലമായൊരു ഫ്ളോര്‍ ഉണ്ട്. തമിഴും തെലുങ്കും മലയാളവുമടക്കം എല്ലാ ഭാഷചിത്രങ്ങളുടെയും ഷൂട്ടിംഗ് അവിടെ നടക്കുന്നുണ്ട്. കത്തനാരുടെ ഷൂട്ടിംഗിനുവേണ്ടി ഞങ്ങള്‍ ആ ഫ്ളോര്‍ പോയി കണ്ടതാണ്. എന്നാല്‍ ഗോപാലന് ചേട്ടനാണ് അത് വേണ്ടെന്ന് പറഞ്ഞത്. പകരം എറണാകുളത്ത് ഒരു പുതിയ ഫ്ളോര്‍ നിര്‍മ്മിക്കാമെന്ന് വാക്ക് നല്‍കുകയായിരുന്നു. അതാണ് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. മലയാള ഇന്ഡസ്ട്രിയിലെ ഒരു നാഴികക്കല്ല് ആകാന്‍ പോകുന്ന ഈ ഉദ്യമത്തെ എത്രകണ്ട് അഭിനന്ദിച്ചാലും മതിയാകില്ല.’ ജയസൂര്യ കാന്‍ ചാനലിനോട് പറഞ്ഞു.
ജോ ആന്റ് ദ ബോയ്, ഹോം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന സിനിമയാണ് കത്തനാര്. വിദേശ സിനിമകളില്‍ ഉപയോഗിച്ചുവരുന്ന നിരവധി സാങ്കേതിക വിദ്യകളാണ് ഫാന്റസി അഡൈ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന കത്തനാരില്‍ ഉപയോഗിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗിനുവേണ്ടിമാത്രം ആരി അലക്സ 35 എന്ന ക്യാമറയും പ്രൊഡക്ഷന്‍ ടീം സ്വന്തമാക്കിയിട്ടുണ്ട്. അടുത്ത വര്‍ഷം കത്തനാരിന്റെ ചിത്രീകരണം ആരംഭിക്കും. മലയാളത്തിന് പുറമെ ഇന്ത്യയിലെ എല്ലാ ഭാഷാ ചിത്രങ്ങളിലെയും താരങ്ങള്‍ സിനിമയുടെ ഭാഗമാകും. രാജീവനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍.
Recent Comments