സ്പെയിന് ഫ്രാന്‍സിനെ പരാജയപ്പെടുത്തി യൂറോ കപ്പ് ഫൈനലില്‍; അര്‍ജന്റീന കാനഡയെ തോല്‍പ്പിച്ച് കോപ്പ അമേരിക്ക ഫൈനലില്‍. ഫ്രാന്‍സിനെ ഒന്നിനെതിരെ 2 ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് സ്പെയിന് യൂറോ കപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചത്. അര്‍ജന്റീന കാനഡയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കും.
കോലോ മുവാനിയുടെ ഗോളില്‍ ഫ്രാന്‍സാണ് ആദ്യം മുന്നിലെത്തിയതെങ്കിലും ലാമിന് യമാലും ഡാനി ഒല്‍മോയും ചേര്‍ന്ന് സ്പെയിനിന് വിജയമൊരുക്കി. 21-ാം മിനിറ്റില്‍ ഗോള്‍ നേടിയ യമാല്‍, യൂറോ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്കോററായി. യൂറോ കപ്പില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരമാണ് 16 വയസ്സുകാരനായ ലാമിന് യമാല്‍. 16 വര്‍ഷവും 362 ദിവസവും പ്രായമുള്ളപ്പോഴാണ് യമാല്‍ ഗോളുമായി റെക്കോര്‍ഡിട്ടത്. 25-ാം മിനിറ്റിലായിരുന്നു ഡാനി ഒല്മോയയുടെ മറ്റൊരു ഗോള്‍. ഇന്ന് നടക്കുന്ന നെതര്‍ലന്‍ഡ്-ഇംഗ്ലണ്ട് മത്സരത്തിലെ ജേതാക്കളായിരിക്കും ഫൈനലില്‍ സ്പെയിനിന്റെ എതിരാളികള്‍.
അഞ്ചാം മിനിറ്റില്‍ ഫ്രാന്‍സിന്റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. ഒമ്പതാം മിനിറ്റില്‍ തന്നെ ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടു ഗോളുകള്‍ തിരിച്ചടിച്ചാണ് സ്പെയിന് ജയം സ്വന്തമാക്കിയത്. യൂറോയില്‍ സ്പാനിഷ് സംഘത്തിന്റെ അഞ്ചാം ഫൈനലാണിത്. ഇത്തവണത്തെ യൂറോയില്‍ സ്പെയിനിന്റെ തുടര്‍ച്ചയായ ആറാം ജയമായിരുന്നു ഇത്.
കോപ്പ അമേരിക്ക കപ്പില്‍ കാനഡയെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് അര്‍ജന്റീന ഫൈനലില്‍ പ്രവേശിച്ചത്. ജൂലിയന്‍ അല്‍വാരസും, ലയണല്‍ മെസിയുമാണ് ഗോള്‍ നേടിയത്. ഈ കോപ്പ അമേരിക്ക കപ്പിലെ ആദ്യത്തെ ഗോളാണ് മെസിയുടേത്. എല്‍സ ഫെര്ണാണ്ടസില്നിന്നും ലഭിച്ച പന്ത് കാനഡ ഗോളിയെ കബളിപ്പിച്ചാണ് മെസി വലയിലാക്കിയത്. ഉറുഗ്വായും മെക്സിക്കോയും തമ്മില്‍ നടക്കുന്ന സെമി ഫൈനലില്‍ വിജയിക്കുന്ന ടീമുമായാണ് അര്‍ജന്റീനയുടെ ഫൈനല്‍ പോരാട്ടം. ജൂലൈ 15 നാണ് ഫൈനല്‍
Recent Comments