എറണാകുളം തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ തുടങ്ങിയ സ്പിന്‍ ഫൗണ്ടേഷന്റെ ഉദ്ഘാടനത്തിന് കേരളത്തില്‍ എത്തിയതായിരുന്നു ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്. അദ്ദേഹം താമസിച്ചിരുന്നത് മാരിയറ്റ് ഹോട്ടലിലും. പതിവ് വര്‍ക്ക് ഔട്ടിനായി ഹോട്ടലിലെ ജിമ്മിലെത്തിയതായിരുന്നു മുത്തയ്യ മുരളീധരന്. അവിടെവച്ചാണ് അദ്ദേഹം ടൊവിനോ തോമസിനെ കണ്ടുമുട്ടിയത്. ടൊവിനോയും വര്‍ക്ക് ഔട്ടിലായിരുന്നു.
ഇരുവരും സൗഹൃദം പങ്കിടുന്നതിനിടെ ടൊവിയുടെ മിന്നല്‍ മുരളി കണ്ടിട്ടുണ്ടെന്ന് മുരളീധരന് പറഞ്ഞു. ‘അതില്‍ കുറച്ച് ഉയരം കൂടുതലുണ്ടല്ലോ’ എന്നായി മുരളീധരന്. അത് സ്ക്രീനില്‍ തോന്നുന്നതാണെന്ന് ടൊവിയും മറുപടി നല്കി. പിന്നെയും അല്‍പ്പനേരം സൗഹൃദം പങ്കിട്ട ശേഷമാണ് അവര്‍ പിരിഞ്ഞത്. മടങ്ങുന്നതിന് മുമ്പ് ഒരുമിച്ചുള്ള ഫോട്ടോയും എടുത്തു.
ഐഡന്റിറ്റി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ടൊവിനോ തോമസും എറണാകുളത്താണ് ഉള്ളത്. മാരിയറ്റിലാണ് ടൊവിയുടെയും താമസവും. ഫിസിക്കല്‍ ട്രെയിനര്‍ അലി അസ്ക്കറിന്റെയും മാര്‍ഷല്‍ ആര്‍ട്ട്സ് ട്രെയിനര്‍ ഇര്‍ഫാന്റെയും നേതൃത്വത്തിലുള്ള കഠിന വ്യായാമ മുറകളിലൂടെയാണ് ടൊവി ഇപ്പോള്‍ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്.
Recent Comments