സംവിധായകന് വി.എ. ശ്രീകുമാര്‍ മേനോന് അറസ്റ്റ് ചെയ്യപ്പെട്ടതോടെ സിനിമയുടെ പിന്നാമ്പുറങ്ങളില്‍ സജീവ ചര്‍ച്ചയാകുന്നത് പഴയ ദിലീപ് മഞ്ജുവാര്യര്‍ കഥകളാണ്.
ദിലീപില്‍നിന്ന് മഞ്ജുവാര്യര്‍ വിവാഹമോചനം നേടുന്നതിന് മുന്‍പും ശേഷവും മഞ്ജുവാര്യരെ ശക്തമായി പിന്തുണച്ച് പിന്നണിയിലുണ്ടായിരുന്നത് ശ്രീകുമാറായിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. വിവാഹമോചനശേഷം മഞ്ജുവിനെ പരസ്യചിത്രങ്ങളിലെത്തിച്ചതും അതുവഴി സിനിമയിലേയ്ക്കുള്ള രണ്ടാംവരവിന് കളമൊരുക്കിക്കൊടുത്തതും ശ്രീകുമാര്തന്നെയായിരുന്നു.
ഇതിനിടയിലായിരുന്നു ഒരു നടി പൊതുമധ്യത്തില്‍ പീഡിപ്പിക്കപ്പെട്ട പരാതിയെത്തുടര്‍ന്ന് ദിലീപ് അറസ്റ്റിലാകുന്നതും മൂന്ന് മാസത്തോളം ജയിലില്‍ കിടക്കേണ്ടിവന്നതും.
ഈ ഘട്ടത്തിലെല്ലാം മഞ്ജുവിന്റെ ഉപദേശകനും വഴികാട്ടിയുമെല്ലാം ശ്രീകുമാറായിരുന്നുവെന്നാണ് അണിയറയിലെ സംസാരം. എന്നിട്ടും അധികം കഴിയും മുമ്പേ മഞ്ജുവിനും ശ്രീകുമാറിനും തെറ്റിപ്പിരിയേണ്ടിവന്നു. ശ്രീകുമാറിനെതിരെ മഞ്ജു കേസ് വരെ ഫയല്‍ ചെയ്തു. അന്നും ശ്രീകുമാര്‍ അറസ്റ്റിനെ നേരിട്ടിരുന്നു.
എന്നാലിപ്പോള്‍ അണിയറയിലെ സംസാരം കൊഴുക്കുന്നത് മറ്റൊരു തരത്തിലാണ്. ദിലീപ് അറസ്റ്റ് ചെയ്യപ്പെടാനും ജയിലില്‍ കഴിയാനും ഇടയായിതിന്റെ നാള്‍വഴികളില്‍ ശ്രീകുമാറിന്റെ സാന്നിദ്ധ്യം ആരോപിക്കുന്നവര്‍ ഇപ്പോഴുണ്ടായ സംഭവവികാസങ്ങള്‍ കാവ്യനീതി എന്ന നിലയിലാണ് വിലയിരുത്തുന്നത്.
Recent Comments