ഹൃദയ ശസ്ത്രക്രിയയെത്തുടര്‍ന്ന് മാസങ്ങളായി വിശ്രമത്തിലായിരുന്ന ശ്രീനിവാസന് മലയാളസിനിമയില്‍ സജീവമാകുന്നു. നവംബര്‍ 6 ന് കൊച്ചിയില്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന കുറുക്കന് എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളിലൊരാള്‍ ശ്രീനിവാസനാണ്. അന്നേദിവസം നടക്കുന്ന പൂജാച്ചടങ്ങിലും ശ്രീനിവാസന് പങ്കുകൊള്ളും. നവംബര്‍ 12 ന് സെറ്റില്‍ ജോയിന്‍ ചെയ്യും.
വിനീത് ശ്രീനിവാസനും ഷൈന്‍ ടോം ചാക്കോയുമാണ് കുറുക്കനിലെ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ജോജി ജോണ്‍, അശ്വത് ലാല്‍, മാളവികാ മേനോന്, ഗൗരി നന്ദ, ശ്രുതി ജയന്, അസീസ് നെടുമങ്ങാട്, അഞ്ജലി സത്യനാഥ്, അന്‍സിബാ ഹസ്സന്, ബാലാജി ശര്‍മ്മ, കൃഷ്ണന് ബാലകൃഷ്ണന്, നന്ദന് ഉണ്ണി എന്നിവരും പ്രധാന താരങ്ങളാണ്.
വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈറാണ് കുറുക്കന് നിര്‍മ്മിക്കുന്നത്. നവാഗതനായ ജയലാല്‍ ദിവാകരന് സംവിധാനം ചെയ്യുന്നു. സുരഭിലക്ഷ്മിക്ക് ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് മനോജ് റാം സിംഗാണ് തിരക്കഥയും സംഭാഷണവും എഴുതുന്നത്.
മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഉണ്ണി ഇളയരാജാ ഈണം പകര്‍ന്നിരിക്കുന്നു. ജിബു ജേക്കബ്ബാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് രഞ്ജന്‍ ഏബ്രഹാം. പ്രൊഡക്ഷന്‍ ഡിസൈനര്‍ ജോസഫ് നെല്ലിക്കല്‍, കോസ്റ്റ്യം ഡിസൈനര്‍ സുജിത് മട്ടന്നൂര്‍, മേക്കപ്പ് ഷാജി പുല്‍പ്പള്ളി, അസ്സോസ്സിയേറ്റ് ഡയറക്ടര്‍ അനീവ് സുകുമാരന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് ഷെമീജ് കൊയിലാണ്ടി. വാര്‍ത്താപ്രചരണം വാഴൂര്‍ ജോസ്.
Follow Us on Google News
Recent Comments