ജീവിച്ചിരിക്കുന്നവരെയും കൊല്ലുന്നവരുടെ നാടാണ്. അങ്ങനെ ഒന്നല്ല, പലവട്ടം എത്രയോപേര്‍ മരിച്ച് ജീവിച്ചിരിക്കുന്നു. പ്രത്യേകിച്ചും സെലിബ്രിറ്റികളാകുമ്പോള്‍ ഇത്തരം വാര്‍ത്തകള്‍ ആഘോഷിക്കാന്‍ ആവേശം കൂടും. ഇത്തവണ ഒരാശ്വാസം, ഒരാളെ സീരിയസായി വെറ്റിലേറ്ററിലേയ്ക്ക് മാറ്റിയെന്നത് മാത്രമാണ്. പറഞ്ഞുവരുന്നത് നടന് ശ്രീനിവാസന്റെ കാര്യമാണ്.
ആശുപത്രിയില്‍നിന്ന് നേരിട്ടോ അല്ലെങ്കില്‍ അവരുമായി ബന്ധപ്പെട്ടവരോ ആകാം ഇത്തരം ഒരു വാര്‍ത്ത ചോര്‍ത്തികൊടുത്തതിന് പിന്നില്‍. അല്ലെങ്കില്‍ മാര്‍ച്ച് 30 ന് അഡ്മിറ്റ് ആകുകയും 31 ന് ശസ്ത്രക്രിയ ചെയ്യുകയും ചെയ്ത് തുടര്‍ചികിത്സയ്ക്ക് വിധേയനാകുന്ന ഒരാള്‍ പെട്ടെന്ന് വെന്റിലേറ്ററിലാണെന്ന വാര്‍ത്ത പ്രചരിക്കില്ലായിരുന്നല്ലോ.
ചിലര്‍ ശ്രീനിവാസന് ഹൃദയവേദന ഉണ്ടായിട്ടാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതെന്നും എഴുതിയിട്ടുണ്ട്. അതും സത്യമല്ല. അദ്ദേഹം അഡ്മിറ്റ് ആകുന്നത് മുന്‍കൂട്ടി അപ്പോയിന്മെന്റ് എടുത്ത പ്രകാരമാണ്.
നേരത്തെയുള്ള ചികിത്സകളില്‍നിന്ന് ശ്രീനിവാസന് മുക്തിനേടി വരുന്നതേയുണ്ടായിരുന്നുള്ളൂ. അന്നുതന്നെ രക്തക്കുഴലുകളിലെ ബ്ലോക്കുകളെക്കുറിച്ച് ഡോക്ടര്‍മാര്‍ ആശങ്കപ്പെട്ടിരുന്നു. തല്ക്കാലം സര്‍ജറി വേണ്ടെന്ന നിലപാടിലായിരുന്നു ശ്രീനിവാസന്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് കൂടിയായ ഡോ. ഗോപാലകൃഷ്ണന്റെ ഉപദേശവും അതിന് പിറകിലുണ്ടായിരുന്നു.
എന്നാല്‍ തേര്‍ഡ് ഒപ്പീനിയന് എടുക്കുമ്പോഴും ഡോക്ടര്‍മാര്‍ ഒന്നടങ്കം വിധിയെഴുതിയത് ഉടന്‍തന്നെ സര്‍ജറി വേണമെന്നായിരുന്നു. അങ്ങനെയാണ് അദ്ദേഹം അപ്പോയിന്മെന്റ് എടുക്കുന്നത്. അപ്പോഴും ആഞ്ചിയോഗ്രാം കഴിഞ്ഞ് വീട്ടിലെത്താമെന്ന ചിന്തയായിലായിരുന്നു ശ്രീനിവാസന്. ആഞ്ചിയോഗ്രാം കഴിഞ്ഞപ്പോഴായിരുന്നു ബ്ലോക്കിന്റെ തീവ്രത ഡോക്ടര്‍മാര്‍ ഒരിക്കല്‍കൂടി ശ്രീനിവാസനെ ബോധ്യപ്പെടുത്തിയത്. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയടക്കം നിരവധി സര്‍ജറികള്‍ ചെയ്തിട്ടുള്ള വിദഗ്ധനായ ഡോക്ടറുടെ ഉപദേശവും അദ്ദേഹത്തിന്റെ സേവനവും ഉടന്‍തന്നെ പ്രയോജനപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. മാര്‍ച്ച് 31 ന് സര്‍ജറിക്ക് വിധേയനായി. രാവിലെ 9 മണിക്ക് തുടങ്ങിയ ശസ്ത്രക്രിയ ഉച്ചയ്ക്കാണ് അവസാനിച്ചത്. ശസ്ത്രക്രിയ പൂര്‍ണ്ണ വിജയകരമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇനിയുള്ളത് തുടര്‍ചികിത്സയാണ്. പ്രമേഹത്തിന്റെയും ശ്വാസംമുട്ടലിന്റെയും പ്രയാസം ഉള്ളതുകൊണ്ടും ശ്രീനിക്ക് കൂടുതല്‍ കെയര്‍ ആവശ്യമായതുകൊണ്ടും ഹോസ്പിറ്റലില്‍ തുടരാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
വെന്റിലേറ്റര്‍ ഉപയോഗിക്കുന്നത് അദ്ദേഹത്തിന് ശ്വാസോച്ഛ്വാസം ചെയ്യാന്‍ പ്രയാസമുള്ളതുകൊണ്ടാണ്. അത് ഇടയ്ക്കിടെ മാറ്റി പരീക്ഷണങ്ങള്‍ തുടരുന്നുമുണ്ട്.
എന്നാല്‍ അദ്ദേഹം അബോധാവസ്ഥയിലല്ല. മരുന്നുകളുടെ
മയക്കമുണ്ടെന്നതൊഴിച്ചാല് ആളുകളെ തിരിച്ചറിയുകയും അവരുമായി ആവശ്യത്തിന് സംസാരിക്കുകയും ചെയ്യുന്നുണ്ട്. മരുന്നുകളോടും കൃത്യമായി ശരീരം പ്രതികരിക്കുന്നുണ്ട്.
ഭാര്യ വിമലയാണ് ഒപ്പമുള്ളത്. അവരുടെ കസിന്സും മാറിമാറി നില്‍ക്കുന്നുണ്ട്. രണ്ടുദിവസം മുമ്പ് വിനീതും ധ്യാനും അച്ഛനെ കാണാന്‍ എത്തിയിരുന്നു. അച്ഛന്റെ ആരോഗ്യ പുരോഗതിയില്‍ നല്ല മാറ്റമുണ്ടെന്ന സന്തോഷത്തിലാണ് ഇരുവരും മടങ്ങിയത്. ഇതാണ് ഇതുവരെയുള്ള ശ്രീനിയുടെ ആശുപത്രി വൃത്താന്തം.
അല്ലാതെ പ്രചരിപ്പിക്കപ്പെടുന്നതുപോലെ ഗുരുതരാവസ്ഥയിലല്ല ശ്രീനി. വൈകാതെ അദ്ദേഹം ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തുകതന്നെ ചെയ്യും. ആ പ്രാര്‍ത്ഥനകളിലാണ് നാമും ഒപ്പം കൂടേണ്ടത്. അതുവരെ എല്ലാ വ്യാജവാര്‍ത്തകളെയും തല്ക്കാലം ഒഴിവാക്കി നിര്‍ത്താം.
Recent Comments