മലയാള സിനിമയിലേയ്ക്ക് പുതിയൊരു നിര്‍മ്മാണ കമ്പനി കൂടി എത്തുന്നു. ഇ മോഷന്‍ ഫാക്ടറി എന്നാണ് ബാനറിന്റെ പേര്. വിവേക് ശ്രീകണ്ഠയ്യ ആണ് നിര്‍മ്മാതാവ്. സംവിധായകന് ദീപു കരുണാകരന്റെ ലെമണ്‍ പ്രൊഡക്ഷനാണ് നിര്‍മ്മാണ പങ്കാളി. സിബില്‍ സ്കോര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകന് കെ.എം. ശശിധരയാണ്. സംവിധായകന് തന്നെയാണ് കഥാകാരനും. ചിത്രത്തിന്റെ പൂജ ഇന്ന് തിരുവനന്തപുരത്ത് നടന്നു. ഷൂട്ടിംഗ് ജൂലൈ 15 ന് ആരംഭിക്കും. തിരുവനന്തപുരമാണ് പ്രധാന ലൊക്കേഷന്‍.
ശ്രീനാഥ് ഭാസിയാണ് സിബില്‍ സ്കോറിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സോഹന്‍ സീനുലാല്‍, ദീപക് പ്രിന്‍സ് എന്നിവര്‍ക്ക് പുറമെ പ്രമുഖ മലയാള-കന്നഡ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നു.
അര്ജുന് ടി. സത്യന് സംഭാഷണം എഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ പ്രദീപ് നായരാണ്. എഡിറ്റിംഗ് സോബിന്‍ കെ. സോമന്. കലാസംവിധാനം ത്യാഗു തവന്നൂര്‍, മേക്കപ്പ് പ്രദീപ് വിതുര, കോസ്റ്റിയൂം ബുസി ബേബിജോണ്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഷാജി ഫ്രാന്‍സിസ്, പ്രോജക്ട് ഡിസൈന്‍ എസ്. മുരുകന്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് സെന്തില്‍ കുമാര്‍, സ്റ്റില്‍സ് ജയപ്രകാശ് പയ്യന്നൂര്‍.
Recent Comments