രാംചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്. എന്നിവരെ നായകന്മാരാക്കി എസ്.എസ്. രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ആര്.ആര്.ആര്‍ന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിവിവി എന്റര്ടൈന്മെന്റസ് നിര്‍മ്മിച്ചിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം 2022 ജനുവരി 7ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും. 2021 ഒക്ടോബര്‍ 13 നാണ് മന്‍പ് റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ തിയേറ്ററുകളുടെ പ്രവര്‍ത്തനം സാധാരണ നിലിയിലേക്ക് എത്താതതിനാല്‍ മാറ്റുകയായിരുന്നു.
റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയിരുന്നു. 450 കോടി രൂപയില്‍ ഒരുങ്ങിയ ചിത്രം ഡിജിറ്റല്‍, സാറ്റ്ലൈറ്റ് അവകാശത്തിലൂടെ സ്വന്തമാക്കിയത് 325 കോടി രൂപയാണ്. സീ 5, നെറ്റ്ഫ്ളിക്സ്, സ്റ്റാര്‍ഗ്രൂപ്പ് മുതലായവയാണ് ഒടിടി റൈറ്റ് സ്വന്തമാക്കിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
ബാഹുബലി രണ്ടാം ഭാഗത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയത്തുതന്നെ പ്രേക്ഷകശ്രദ്ധ നേടിയ സിനിമയാണ് ‘ആര്‍ആര്‍ആര്‍’. കെ.വി. വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ കഥ. കെ.കെ. സെന്തില്‍കുമാറാണ് ഛായാഗ്രഹണം.
2018 നവംബര്‍ 19നാണ് രാജമൗലി ‘ആര്‍ആര്‍ആറി’ന്റെ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ കോവിഡ് കാരണം ഷൂട്ടിംഗ് മാസങ്ങളോളം നിര്‍ത്തിവെക്കേണ്ടിവന്നു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് വീണ്ടും പുനരാരംഭിച്ചത്. ‘രൗദ്രം രണം രുധിരം’ എന്നതിന്റെ ചുരുക്കെഴുത്താണ് ‘ആര്‍ആര്‍ആര്‍’. ജൂനിയര്‍ എന്‍.ടി.ആര്, രാംചരണ്‍ എന്നിവരെ കൂടാതെ അജയ് ദേവ്ഗണ്, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ് ഡൂഡി തുടങ്ങി വന്‍ താരനിരയെയാണ് രാജമൗലി അണിനിരത്തുന്നത്.
ചിത്രത്തില്‍ അല്ലൂരി സീത രാമരാജു എന്ന കഥാപാത്രത്തെ രാംചരണ്‍ അവതരിപ്പിച്ചപ്പോള്‍ ജൂനിയര്‍ എന്‍.ടി.ആര് കൊമരു ഭീം എന്ന കഥാപാത്രത്തെയാണ് കൈകാര്യം ചെയ്തത്. രാമരാജുവിന്റെ നായികയായി എത്തുന്നത് ബോളിവുഡ് താരം ആലിയ ഭട്ടാണ്. സീത എന്നാണ് ആലിയയുടെ കഥാപാത്രത്തിന്റെ പേര്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരായ അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ സൗഹൃദത്തിന്റെ കഥയാണ് പറയുന്നത്. ഇവര്‍ യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ല. ഇരുവരും പരസ്പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്റെ കഥ സംവിധായകന് രാജമൗലി ഒരുക്കിയിരിക്കുന്നത്.
Recent Comments