2011 ലാണ് താരദമ്പതികളായ രാജശേഖറും ജീവിതയും നടന് ചിരഞ്ജീവിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. രക്തബാങ്കിന്റെ നടത്തിപ്പില്‍ കൃത്രിമം കാട്ടിയതായിരുന്നു പരാമര്‍ശം. ചിരഞ്ജീവി ബ്ലാക്ക് മാര്‍ക്കറ്റില്‍ രക്തം വില്‍പ്പന നടത്തിയെന്നും അവര്‍ ആരോപിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ചിരഞ്ജീവിയുടെ ഭാര്യാസഹോദരനും നിര്‍മ്മാതാവുമായ അല്ലു അരവിന്ദാണ് താരദമ്പതികള്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. 12 വര്‍ഷങ്ങള്‍ക്കിപ്പുറം ഇക്കഴിഞ്ഞ ജൂലൈ 18 ചൊവ്വാഴ്ച നാമ്പള്ളി കോടതിയാണ് വിധി പ്രസ്താവിച്ചത്. ഒരു വര്‍ഷത്തെ തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. രാജശേഖറിനും ജീവിതയ്ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് ഇരുവരും പറഞ്ഞു.
പുതുമൈപെണ്‍ എന്ന തമിഴ് ചലച്ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച രാജശേഖര്‍ പിന്നീട് തെലുങ്ക് ചിത്രങ്ങളുടെ അവിഭാജ്യഘടമായി മാറുകയായിരുന്നു. ശ്രുതിലയലു, അങ്കുശം, മഗാഡ്, അല്ലരി പ്രിയഡു, സിംഹരാശി, എവഡൈതേ നാക്കേണ്ടി എന്നിവ അദ്ദേഹം അഭിനയിച്ച പ്രശസ്തമായ തെലുഗ് ചിത്രങ്ങളാണ്. തമിഴ് സിനിമകളിലൂടെ സുപരിചിതയായ ജീവിതയാണ് രാജശേഖറിന്റെ ഭാര്യ.
Recent Comments