കന്നടയിലെ പ്രമുഖ താരമായ നാഗ ശൗര്യയുടെ പുതിയ ചിത്രമാണ് കൃഷ്ണ വൃന്ദ വിഹാരി. ഈ മാസം 23 നാണ് ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി നായകന് നാഗ ശൗര്യയുടെ നേതൃത്വത്തില്‍ തിരുപ്പതി മുതല്‍ വിശാഖപട്ടണം വരെയുള്ള 7 ദിവസത്തെ പദയാത്ര സംഘടിപ്പിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
തിരുപ്പതിയില്‍ പദയാത്രക്ക് തുടക്കമായി. മൂന്നാം ദിവസമായ ഇന്ന് പദയാത്ര വിജയവാഡയിലെത്തി. നാട്ടുകാരെയും മാധ്യമങ്ങളെയും അമ്പരപ്പിച്ചുകൊണ്ട്, കനത്ത മഴയ്ക്കിടയിലും നാഗ ശൗര്യ ഇടവേളപോലും എടുക്കാതെയാണ് പദയാത്ര തുടരുകയാണ്.
ഐരാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഉഷ മുല്പുരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഷെര്‍ലി സെറ്റിയയാണ് നായിക.
Recent Comments