സൈജു കുറുപ്പ് നായകനായി എത്തുന്ന ‘പൊറാട്ട് നാടകം’ എന്ന സിനിമയ്ക്ക് കോടതിയുടെ താല്‍ക്കാലിക സ്റ്റേ. പകര്‍പ്പവകാശ നിയമ ലംഘനത്തിന്റെ അടിസ്ഥാനത്തില്‍ സെന്‍സറിങ്ങിനും തുടര്‍ന്നുള്ള റിലീസിങ്ങിനുമാണ് എറണാംകുളം ഫസ്റ്റ് ക്ലാസ് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജ് വിലക്ക് ഏര്‍പ്പെടുത്തിയത്. സുനീഷ് വാരനാട് തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ സംവിധായകന് നൗഷാദ് സഫ്രോണ്‍ ആണ്.
നിര്‍മാതാവ് അഖില്‍ദേവും എഴുത്തുകാരനും സംവിധാകനുമായ വിവിയന്‍ രാധാകൃഷ്ണനുമാണ് ചിത്രത്തിനെതിരെ പരാതി നല്‍കിയത്. ‘ശുഭം’ എന്ന പേരിട്ടിരുന്ന അവരുടെ ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ചു എന്നതാണ് ആരോപണം. വര്‍ഷങ്ങള്‍ക്ക് മുന്‍പേ ശുഭത്തില്‍ നായകനാകാന്‍ സൈജു കുറുപ്പിനെ വിവിയന്‍ രാധാകൃഷ്ണന് സമീപിക്കുകയും തിരക്കഥ അയച്ചു കൊടുക്കുകയും ചെയ്തിരുന്നു എന്നാണ് അവരുടെ വാദം.
‘പൊറാട്ട് നാടകം’ എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്നതിനിടെയാണ് തിരക്കഥയുടെ മോഷണം ശ്രദ്ധയില്‍ പെട്ടതെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് അഡ്വ. സുകേഷ് റോയിയും, അഡ്വ. മീര മേനോനും മുഖേനെ നല്കിയ പരാതിയിലാണ് വിധി എന്നും നിര്‍മാതാവ് അഖില്‍ ദേവ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
View this post on Instagram
Recent Comments