പുണ്യാളന് അഗര്‍ബത്തീസ് എന്ന ചിത്രത്തിന് മുന്‍പ് സംവിധായകന് രഞ്ജിത്ത് ശങ്കര്‍ എന്നെയും പൃഥ്വിരാജിനെയും വച്ച് ഒരു സബ്ജക്ട് പ്ലാന്‍ ചെയ്തിരുന്നു. മെയ്ഫ്ളവര്‍ എന്ന ആ ചിത്രം പല കാരണങ്ങളാല്‍ സംഭവിക്കാതെ പോയി. അതിനുശേഷമായിരുന്നു ജോയി താക്കോല്ക്കാരന് പിറവി എടുക്കുന്നത്. നടന് ജയസൂര്യ കാന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
ആനപ്പിണ്ടത്തില്‍ നിന്ന് ചന്ദനത്തിരി ഉണ്ടാകുന്ന ഒരു ബിസിനസുകാരന്റെ കഥ. രഞ്ജിത്ത് ഈ ആശയം പറഞ്ഞപ്പോള്‍തന്നെ എനിക്ക് വളരെയധികം കൗതുകം തോന്നി. തുടര്‍ന്ന് ഞങ്ങള്‍ ഒരുപാട് സംസാരിച്ചു. രസകരമായ ആ സംസാരത്തിലൂടെയാണ് പുണ്യാളന് അഗര്‍ബത്തീസിന്റെ പിറവി.
ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളി ആകാനുള്ള ഒരു അവസരം ഒരുക്കിയതും രഞ്ജിത്തായിരുന്നു. രഞ്ജിത്തുമായി ചേര്‍ന്നാണ് ഞാന്‍ പുണ്യാളന് അഗര്‍ബത്തീസ് നിര്‍മ്മിച്ചത്. ആ തീരുമാനത്തിന് കാരണമായത് ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ജോയ് താക്കോല്ക്കാരനായിരുന്നു. ഞാന്‍ ചെയ്ത കഥാപാത്രങ്ങളില്‍ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ് ജോയ് താക്കോല്ക്കാരന്.
വളരെ ശുഭാപ്തിവിശ്വാസത്തോടെ കൂടി പ്രതിസന്ധികളെ നേരിടുന്ന ഈ കഥാപാത്രം ഒരുപാട് ആളുകളുടെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഐ.ടി. മേഖലയില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് സ്വന്തമായി ഒരു സംരംഭം തുടങ്ങാന്‍ ആ കഥാപാത്രം കാരണമായിട്ടുണ്ട്. ഇന്നും പല ബിസിനസുകാരും എന്നോട് പറയാറുണ്ട്, പ്രതിസന്ധികളില്‍ തളരാതെ മുന്പോട്ട് പോകാന്‍ അവരെ പ്രേരിപ്പിച്ച കഥാപാത്രമാണ് പുണ്യാളന് അഗര്‍ബത്തീസിലെ നായകന് എന്ന്.
പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ചിത്രത്തിന്റെ രണ്ടാംഭാഗം പുറത്തിറങ്ങിയിരുന്നു, പക്ഷേ ചിത്രം ആദ്യ ഭാഗം പോലെ അത്ര പ്രേക്ഷക ശ്രദ്ധ നേടിയിരുന്നില്ല. എന്നിരുന്നാല്‍ കൂടിയും ഇനിയും ചെയ്യാന്‍ വളരെ ആഗ്രഹമുള്ള ഒരു കഥാപാത്രമാണ് ജോയ് താക്കോല്ക്കാരന്റേത്. ജയസൂര്യ പറഞ്ഞു.
-ഷെരുണ് തോമസ്
ജയസൂര്യയുമായുള്ള അഭിമുഖം കാണാം:
Recent Comments