പ്രശസ്ത ക്യാന്‍സര്‍ രോഗ വിദഗ്ധനായ ഡോ. വി.പി. ഗംഗാധരന്റെ അനുഭവങ്ങളെ ആസ്പദമാക്കി നിബു പേരേറ്റില്‍ സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് ‘പെരുമ്പറ.’ താരങ്ങളായ അനീഷ് രവി, സീമ ജി. നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ പൂജ, ലോക ക്യാന്‍സര്‍ ദിനമായ ഫെബ്രുവരി നാലിന് രാവിലെ ഒമ്പതിന് എറണാകുളം ഐഎംഎ ഹാളില്‍ വെച്ച് നിര്‍വ്വഹിക്കുന്നു.
ചടങ്ങില്‍ ഓന്‍കോ സര്ജന് ഡോക്ടര്‍ ജോജോ ജോസഫ് ഭദ്രദീപം തെളിയിക്കും. വരദായിനി ക്രിയേഷന്‍സിന്റെ ബാനറില്‍ ബൈജു കെ. ബാബു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ ഡോ. വി.പി. ഗംഗാധരന്റെതാണ്. തിരക്കഥ സുഗതന് കണ്ണൂര്‍, ഛായാഗ്രഹണം കൃഷ്ണകുമാര്‍ കോടനാട്, പ്രൊഡക്ഷന്‍ കണ്ട്രോളര് രതീഷ് കരുനാഗപ്പള്ളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ശ്യാം പ്രേം, സ്റ്റില്‍സ് ജിതേഷ് ദാമോദര്‍, ഡിസൈന്‍ വിയാഡ്ജോ, പിആര്‍ഒ എഎസ് ദിനേശ്.
Recent Comments