ഇന്നു (7 -1 -2025 ) ചൊവ്വാഴ്ച പുലർച്ചെ ഒരു മണിക്കൂറിൽ ടിബറ്റിനെ നടുക്കിയ ശക്തമായ ഭൂകമ്പം ഉൾപ്പെടെ ആറ് ഭൂചലനങ്ങളിൽ 53 പേർ മരിച്ചു. റിക്ടർ സ്കെയിലിൽ 7.1 രേഖപ്പെടുത്തിയ. ഭൂകമ്പത്തിൽ ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലെ പല പ്രദേശങ്ങളിലും കെട്ടിടങ്ങൾ കുലുങ്ങിയെന്നാണ് റിപ്പോർട്ടുകൾ
ഭൂകമ്പത്തിൽ ടിബറ്റൻ മേഖലയിൽ പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 53 പേരെങ്കിലും മരിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 62 പേർക്ക് പരിക്കേറ്റതായി ചൈനയിലെ സിൻഹുവ വാർത്താ ഏജൻസി അറിയിച്ചു.
പ്രഭവകേന്ദ്രത്തിന് സമീപം നിരവധി കെട്ടിടങ്ങളും തകർന്നതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. “ഡിംഗ്രി കൗണ്ടിയിലും അതിൻ്റെ പരിസര പ്രദേശങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു, പ്രഭവകേന്ദ്രത്തിന് സമീപമുള്ള നിരവധി കെട്ടിടങ്ങൾ തകർന്നു,” ചൈനീസ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ സിസിടിവി പറഞ്ഞു.
Recent Comments