സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാന് ദാരുണാന്ത്യം. കാര്‍ത്തി നായകനാകുന്ന സര്‍ദാര്‍ 2 സിനിമയിലെ സ്റ്റണ്ട്മാനാണ് അപകടത്തില്‍പെട്ടത്. സ്റ്റണ്ട്മാന് ഏഴുമലയാണ് മരിച്ചത്. അപകടമുണ്ടായത് നിര്‍ണായകമായ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
തമിഴകത്തെ ഞെട്ടിച്ചിരിക്കുകയാണ് ദാരുണമായ സംഭവം. ചെന്നൈ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സ്റ്റണ്ട്മാന് ഏഴുമലയുടെ അകാല വിയോഗത്തില്‍ താരങ്ങള്‍ അടക്കം അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പ്രിന്‍സ് പിക്ചേഴ്സിന്റെ ബാനറില്‍ ലക്ഷ്മണ് കുമാറാണ് ‘സര്‍ദാര്‍’ നിര്‍മിച്ചത്. കാര്‍ത്തി നായകനായ സര്‍ദാര്‍ ഫോര്‍ച്യൂണ്‍ സിനിമാസ് ആണ് കേരളത്തില്‍ വിതരണത്തിന് എത്തിച്ചത്. പിഎസ് മിത്രനാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തത്. ചിത്രം 100 കോടി ക്ലബിലെത്തിയിരുന്നു.
വ്യത്യസ്ത ഗെറ്റപ്പുകളില്‍ വേഷമിട്ട കാര്‍ത്തി ചിത്രത്തില്‍ മികച്ച പ്രകടനം നടത്തുകയും പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. കാര്‍ത്തിക്ക് പുറമേ ചങ്കി പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകര്‍, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ് അലി ബൈഗ്, ഇളവരശ്, മാസ്റ്റര്‍ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേല്‍, ആതിരാ പാണ്ടിലക്ഷ്മി, സഹനാ വാസുദേവന്‍, സായ് യൂസഫ്, ഇളവശ്, സഹാന വാസുദേവന്‍, ശ്യാം കൃഷ്ണന് സ്വാമിനാഥന്, അബ്ദൂള്, വിജയ് വരദരാജ് എന്നിവരും സര്‍ദാറില്‍ അഭിനയിച്ചിരുന്നു. സംഗീതം ജി വി പ്രകാശ് കുമാറും ഛായാഗ്രാഹണം ജോര്‍ജ് സി വില്യംസുമാണ് നിര്‍വ്വഹിച്ചിരുന്നത്. കേരള പിആര്‍ഒ പി. ശിവപ്രസാദ്.
Recent Comments