നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. 41 വയസ്സായിരുന്നു. കരള്രോഗത്തെത്തുടര്ന്നായിരുന്നു അന്ത്യം. എറണാകുളം രാജഗിരി ആശുപത്രിയില്‍ ചിരികിത്സയിലായിരുന്നു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാകാനിരിക്കെയായിരുന്നു അന്ത്യം. സംസ്ക്കാരച്ചടങ്ങുകള്‍ നാളെ വരാപ്പുഴയില്‍ നടക്കും. മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്നുണ്ട്.
സിനിമാല എന്ന ടിവി ഷോയിലൂടെയാണ് സുബി ശ്രദ്ധിക്കപ്പെടുന്നത്. രാജസേനന് സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടേയാണ് സിനിമയിലേയ്ക്കുള്ള അരങ്ങേറ്റം. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. നല്ലൊരു നര്‍ത്തകി കൂടിയായിരുന്നു. മിനിസ്ക്രീനില്‍ കോമഡി പരിപാടികളും ചെയ്തിട്ടുണ്ട്. സിനിമാല എന്ന ജനപ്രിയ കോമഡി പരമ്പരയിലൂടെ സുബി സുരേഷ് പ്രേക്ഷകരുടെ ഇഷ്ടതാരവുമായി.
അച്ഛന് സുരേഷ്, അമ്മ അംബിക, സഹോദരന് എബി സുരേഷ്.
Recent Comments