സുരേഷ് ഗോപിക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് സുചിത്ര. സഹോദരനും സംവിധായകനുമായ ദീപു കരുണാകരനും കുടുംബത്തിനുമൊപ്പമായിരുന്നു സൂചിത്രയുടെ സന്ദര്‍ശനം. വീട്ടിലെത്തിയാണ് സുചിത്രയും കുടുംബവും സുരേഷ് ഗേപിയെ സന്ദര്‍ശിച്ചത്. ഹൃദയസ്പര്‍ശിയായ കുറിപ്പും ചിത്രത്തിനൊപ്പം സുചിത്ര പങ്കുവച്ചിട്ടുണ്ട്.
‘സുരേഷെട്ടനെ കണ്ടത്… സമ്മിശ്ര വികാരങ്ങളുടെ വേലിയേറ്റമാണ്. ഗൃഹാതുരത്വം, ആരാധന, വിസ്മയം. ഈ കൂടിക്കാഴ്ച പഴയകാലത്തെ ഓര്‍മ്മകളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. എങ്ങനെയാണ് സ്വന്തം കഴിവുകള്‍ നേതൃനിരയിലെത്താന്‍ വഴിയൊരുക്കിയതെന്ന് ഓര്‍ത്തു. വീണ്ടും ഒത്തുചേരുന്ന നിമിഷം മാത്രമായിരുന്നില്ല ഇത്. മറിച്ച് പ്രധാനപ്പെട്ട സ്ഥാനത്തേയ്ക്ക് അവരെത്തിപ്പെട്ടതിന് വഴിയൊരുക്കിയ അവരുടെ തിരഞ്ഞെടുപ്പുകളില്‍നിന്നും പരിണാമത്തില്നിന്നും പഠിക്കാനുള്ള അവസരം കൂടിയായിരുന്നു. സുരേഷേട്ടാ, രാധി ചേച്ചി… ആദരം!’
View this post on Instagram
ഇരുകുടുംബങ്ങളും തമ്മില്‍ ദീര്‍ഘകാലത്തെ പരിചയമുണ്ട്. 25 വര്‍ഷങ്ങള്‍ക്കുശേഷമാണ് താരത്തെ കാണുന്നതെന്ന അടിക്കുറിപ്പോടെയാണ് സുചിത്ര ഫോട്ടോ പങ്കുവച്ചത്. ലാലു അലക്സിനൊപ്പമുള്ള ചിത്രവും സുചിത്ര പങ്കുവച്ചിട്ടുണ്ട്.
Recent Comments