തൃശ്ശൂരിലെ തോല്‍വിയെ തുടര്‍ന്ന് പാര്‍ട്ടിയുമായി പിണങ്ങി നില്ക്കുന്ന കെ. മുരളീധരനെ കണ്ടു സമാശ്വസിപ്പിച്ചശേഷം കെപിസിസി പ്രസിഡന്റ് കെ. സുധാകരന് മാധ്യമങ്ങളോട് നടത്തിയ പ്രതികരണം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പുതിയ പോര്‍മുഖം തുറക്കുകയാണ്.
നിലവിലെ സാഹചര്യത്തില്‍ കെപിസിസി അധ്യക്ഷനാകാന്‍ കെ. മുരളീധരന് എന്തുകൊണ്ടും യോഗ്യനാണെങ്കിലും പാര്‍ട്ടിയിലെ നല്ലൊരുവിഭാഗം മുരളീധരന് അധ്യക്ഷനാകുന്നതിനോട് യോജിക്കുന്നില്ല. വിഡി സതീശന് പ്രതിപക്ഷ നേതാവായിരിക്കെ വീണ്ടും ഒരു നായരെ കെപിസിസിയുടെ തലപ്പത്തു പ്രതിഷ്ടിക്കുന്നത് പാര്‍ട്ടി തുടര്‍ന്നുവരുന്ന ജാതി സമവാക്യങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് പലരുടെയും അഭിപ്രായം. അതൊന്നും ചിന്തിക്കാതെയുള്ള സുധാകരന്റെ വിളിച്ചുകൂവല്‍ പാര്‍ട്ടിയില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുമെന്നുള്ള കാര്യം ഉറപ്പാണ്.
Recent Comments