റൊമാന്റിക് കോമഡി ചിത്രമായ സെഹാരിയിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ജ്ഞാനസാഗര്‍ ദ്വാരക. അദ്ദേഹം സുധീര്‍ ബാബുവിനെ നായകനാക്കി ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഹരോം ഹര’. സുധീര്‍ ബാബുവിന്റെ പതിനെട്ടാമത്തെ ചിത്രം കൂടിയാണിത്. ശ്രീ സുബ്രഹ്മണ്യേശ്വര സിനിമാസിന്റെ ബാനറില്‍ സുമന്ത് ജി നായിഡുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചിറ്റൂര്‍ ജില്ലയിലെ കുപ്പം എന്ന സ്ഥലമാണ് ഹരോം ഹരയുടെ മുഖ്യ പശ്ചാത്തലം. കൂടാതെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ജഗദംബ ടാക്കീസ്, റെയില്‍വേ സ്റ്റേഷന് തുടങ്ങിയ പ്രശസ്തമായ സ്ഥലങ്ങളും പുറത്തുവിട്ട വിഡിയോയില്‍ കാണാം. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെക്കുറിച്ചു ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായിട്ടാണ് ഹരോം ഹര ഒരുക്കുന്നത്.
ചൈതന് ഭരദ്വാജ് സംഗീതവും അരവിന്ദ് വിശ്വനാഥന് ഛായാഗ്രഹണവും രവിതേജ ഗിരിജല എഡിറ്റിംഗും നിര്‍വഹിക്കുന്നു. പി.ആര്.ഒ ശബരി.
Follow Us on Google News
Recent Comments