മലയാളികളുടെ പ്രിയതാരം സുധീഷ്, നവാഗതനായ ജിനീഷ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി വിഷ്ണു ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മൈന്‍ഡ് പവര്‍ മണിക്കുട്ടന്’. ഒരു ഫാമിലി എന്റര്‍ടെയിനറാണ് ചിത്രം. ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും കഴിഞ്ഞദിവസം ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തില്‍ വെച്ച് നടന്നു. വി.ജെ ഫ്ളൈ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ശങ്കര്‍ എസും സുമേഷ് പണിക്കരും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണിത്. സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് ഗോപി സുന്ദറാണ്. എറണാകുളത്തിന് പുറമേ ഡെല്‍ഹിയും ഗോവയും കുളുമണാലിയുമാണ് പ്രധാന ലൊക്കേഷനുകള്‍.
ജിനീഷ്, വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പി. സുകുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ കപില്‍ ഗോപാലകൃഷ്ണനാണ്. പ്രൊജക്ട് ഡിസൈനര്‍: ശശി പൊതുവാള്, നിര്‍മ്മാണ നിര്‍വ്വഹണം: വിനോദ് പറവൂര്‍, ഗാനരചന: രാജീവ് ആലുങ്കല്‍, ചമയം: മനോജ് അങ്കമാലി, വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍, കലാ സംവിധാനം: കോയാസ്, അസ്സോസ്സിയേറ്റ് ഡയറക്ടര്‍: മനേഷ് ഭാര്ഗവന്, പി.ആര്.ഒ: പി.ശിവപ്രസാദ്, സ്റ്റില്‍സ്: കാന്ചന് ടി.ആര്, പബ്ലിസിറ്റി ഡിസൈന്‍സ്: മനു ഡാവിഞ്ചി എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.
Recent Comments