നീണ്ട ഇടവേളയ്ക്ക് ശേഷം സുഗീതും നിഷാദ് കോയയും ഒന്നിക്കുന്ന ചിത്രമാണ് ‘ആനക്കട്ടിയിലെ ആനവണ്ടി’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.
ഇതേ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഓര്‍ഡിനറിയുമായി സാമ്യത തോന്നിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ പോസ്റ്റര്‍ ഡിസൈന്‍. എന്നാല്‍ ഇത് ഓര്‍ഡിനറിയുടെ രണ്ടാം പതിപ്പാണോ എന്ന് ചോദ്യത്തിന് സംവിധായകന്റെ മറുപടി ഇപ്രകാരമായിരുന്നു.
‘ഓര്‍ഡിനറി എന്ന ചിത്രം ഗവിയും ആ ഭൂമികയും ഒക്കെ വച്ച് സംഭവിച്ച ഒരു സിനിമയാണ്. അതിനൊരു രണ്ടാം ഭാഗം എന്നത് സാധ്യമല്ല, പക്ഷെ അതിലെ കഥാപാത്രങ്ങള്‍ക്ക് ചിലപ്പോള്‍ തുടര്‍ച്ചയുണ്ടായേക്കാമല്ലോ എന്ന് ചിന്തിച്ചപ്പോഴാണ് ഈ കഥയിലേക്ക് എത്തപ്പെട്ടത്’.
ഓര്‍ഡിനറി, മധുരനാരങ്ങ, ശിക്കാരി ശംഭു തുടങ്ങിയ എന്റര്ടെയിനറുകള് മലയാളസിനിമയ്ക്ക് സമ്മാനിച്ച കൂട്ടുകെട്ടാണ് സുഗീത്- നിഷാദ് കോയയുടേത്.
ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിരയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പാപ്പന് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം റാഫി മതിര നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. പുതിയ മികച്ച പ്രൊജക്ടുകളുമായി 2023 ല്‍ ഇഫാര്‍ മീഡിയ മലയാളസിനിമാ നിര്‍മാണ രംഗത്ത് വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സുജിത് ജനാര്ദ്ദനന്, ഛായാഗ്രാഹകന്‍ ഫൈസല്‍ അലി.
ഇക്കൊല്ലം പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത് ഡ്രീം ബിഗ് ഫിലിംസ് ആണ്. താരനിര്‍ണയം പുരോഗമിക്കുന്ന ചിത്രത്തെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും എന്ന് അണിയറക്കാര്‍ അറിയിച്ചു. പിആര്‍ഒ ശബരി.
Recent Comments