മലയാള സിനിമയിലേയ്ക്ക് ഒരു നവാഗത സംവിധായകന് കൂടി കടന്നെത്തുന്നു- വൈശാഖ് എലന്‍സ്. കോഴിക്കോട് സ്വന്തമായി അഡ്വര്‍ടൈസിംഗ് കമ്പനിയുള്ള വൈശാഖ് നിരവധി പരസ്യചിത്രങ്ങളുടെ സംവിധായകനുമാണ്. വൈശാഖിന്റെ അരങ്ങേറ്റ ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരി 4 ന് മാളയില്‍ ആരംഭിക്കും. ഷൂട്ടിംഗിന് മുന്നോടിയായി പൂജാച്ചടങ്ങും ഉണ്ടാകും.
ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹിന്ദി ചലച്ചിത്രവേദിയിലെ ശ്രദ്ധേയനായ നടന് സണ്ണി ഹിന്ദുജയും ചിത്രത്തിന്റെ ഭാഗമാകുന്നു. അസ്പിരന്റ്സ്, ദ് ഫാമിലി മാന്‍ തുടങ്ങിയ വെബ് സീരീസിലൂടെയാണ് സണ്ണി ശ്രദ്ധേയനാകുന്നത്. ഇവരെക്കൂടാതെ അജു വര്‍ഗീസ്, ജഗദീഷ്, ജോണി ആന്റണി, ബിന്ദു പണിക്കര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ഫാലിമി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സഞ്ജോ ജോസഫാണ് ഈ ചിത്രത്തിനുവേണ്ടി കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത്. ചിത്രത്തിന് ടൈറ്റില്‍ ആയിട്ടില്ല.
ഹാങ് ഓവര്‍ ഫിലിംസും എ ആന്റ് എച്ച് എസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോമിന് മാത്യു, ഐബിന്‍ തോമസ്, രാഹുല്‍ ഇ.എസ്. എന്നിവരാണ് നിര്‍മ്മാതാക്കള്‍. സജിന്‍ അലി, നിസാര്‍ ബാബു, ദിപന്‍ പട്ടേല്‍ എന്നിവര്‍ സഹനിര്‍മ്മാതാക്കളുമാണ്. പ്രൊഡക്ഷന്‍ കണ്ട്രോളര് പ്രശാന്ത് നാരായണന്. കൊടുങ്ങല്ലൂരാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. തൃശൂരിലും കുറച്ചു ഭാഗങ്ങള്‍ ഷൂട്ട് ചെയ്യും.
Recent Comments