അന്തരിച്ച പ്രശസ്ത സംവിധായകന് ഷാഹുരാജ് ഷിന്‍ഡെയുടെ അവസാന കന്നട ചിത്രമായ ‘ചാമ്പ്യന്‍’ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യുന്നു. ഡബ്ബിംഗ് വര്‍ക്കുകള്‍ ആരംഭിച്ചതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മലയാളത്തിലെ പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ താരങ്ങള്‍ക്കുവേണ്ടി ശബ്ദം നല്‍കും.
ബോളിവുഡ് താരം സണ്ണി ലിയോണിനൊപ്പം അദിതി പ്രഭുദേവ, സച്ചിന് ദന്‍പാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദേവരാജ്, അവിനാഷ്, രംഗയാന രഘു, ചിക്കണ്ണ, സുമന്, പ്രദീപ് റാവുത്ത്, ആദി ലോകേഷ്, അശോക് ശര്‍മ്മ, മണ്ടായ രമേഷ്, ശോഭരാജ്, ജിജി, പ്രശാന്ത് സിദ്ദി, ഗിരി, കോക്രോച്ച് സുധി എന്നിവരും താരനിരയിലുണ്ട്.
സ്പോര്‍ട്സ് ഡ്രാമയാണ് ചാമ്പ്യന്‍. പ്രണയത്തിന്റെയും ഹാസ്യത്തിന്റെയും മെമ്പൊടിയോടെയാണ് കഥ പറയുന്നത്. സംവിധായകനോടൊപ്പം രഘു നിടുവള്ളിയും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. കാന്താരയുടെ സംഗീത സംവിധായകന് ബി. അജനീഷ് ലോക്നാഥ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നതും അജനീഷാണ്. ഛായാഗ്രഹണം ശരവണന് നടരാജന്. എഡിറ്റര്‍ വെങ്കടേഷ് യു.ഡി.വി. വാര്‍ത്ത പ്രചരണം പി.ശിവപ്രസാദ്.
ശിവം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവാനന്ദ് എസ് നീലണ്ണവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാന്‍ഹ ആര്‍ട്ട്സും ടെക്സസ് ഫിലിം ഫാക്ടറിയും ചേര്‍ന്നാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.
Follow Us on Google News
Recent Comments